കാസര്‍കോട്:(www.evisionnews.in)സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ കുടിശ്ശിക നേരിട്ട് ഗുണഭോക്താക്കള്‍ക്ക് നല്‍കുന്നതിന്റെ ഭാഗമായി ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ സാമൂഹ്യ ക്ഷേമ പെന്‍ഷനുകള്‍ വിതരണം ചെയ്തു. മഞ്ചേശ്വരം, ബെള്ളൂര്‍, മൊഗ്രാല്‍പുത്തൂര്‍ ഗ്രാമ പഞ്ചായത്തുകളിലാണ് പെന്‍ഷന്‍ വിതരണം നടന്നത്.
മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് അബ്ദുല്‍ അസീസ് ചെക്ക് വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് ശശികല അധ്യക്ഷത വഹിച്ചു. സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍മാരായ എ മുഖ്താര്‍, കെ.എം.കെ അബ്ദുല്‍ റഹ്മാന്‍ ഹാജി, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ ഷംസീന, പഞ്ചായത്ത് സെക്രട്ടറി ധനഞ്ജയ, പഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു.
മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് പരിസരത്ത് നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് എ.എ ജലീല്‍ ചെക്ക് വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് അഡ്വ: ഷാമില ഫൈസല്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിങ് കമ്മിറ്റ് ചെയര്‍മാന്‍മാരായ മുജീബ് കമ്പാര്‍, അബ്ദുല്‍ ഹമീദ്, പഞ്ചായത്ത് അംഗങ്ങളായ എന്‍.എച്ച് ഹമീദ്, കെ.എ അബ്ദുല്ലക്കുഞ്ഞി, പഞ്ചായത്ത് സെക്രട്ടറി കണ്ണന്‍ നായര്‍, സെക്ഷന്‍ ക്ലര്‍ക്ക് സുപ്രിയ എന്നിവര്‍ സംബന്ധിച്ചു.
ബെള്ളൂര്‍ ഗ്രാമ പഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് എം. ലത ചെക്ക് വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് സി.വി പുരുഷോത്തമ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ എന്‍.എ മനോഹര, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ കെ. ഗീത, മാലതി ജെ. റായ്, പഞ്ചായത്ത് ജീവനക്കാരായ മോഹനന്‍, ജഗദീഷ്, പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Post a Comment
0 Comments