Type Here to Get Search Results !

Bottom Ad

പാസ് വേഡ് 2015-2016 ക്യാമ്പ് സമാപിച്ചു


കാസര്‍കോട്:(www.evisionnews.in)ഹൈസ്‌കൂള്‍-ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായി സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് നടത്തുന്ന ദ്വിദിന വ്യക്തിത്വ വികസന കരിയര്‍ ഗൈഡന്‍സ് ക്യാമ്പ് പാസ് വേഡ് 2015-16 കൊടിയമ്മ ഗവ. ഹൈസ്‌കൂളില്‍ സമാപിച്ചു. 

കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പുണ്ഡരീകാക്ഷ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ കെ ആരിഫ് അധ്യക്ഷത വഹിച്ചു. കളക്ടറേറ്റ് ഹുസൂര്‍ ശിരസ്തദാര്‍ ജയലക്ഷ്മി കാസര്‍കോട്, അഷ്‌റഫ് കൊടിയമ്മെ, അബ്ബാസ് അലി, മൂസ പളളത്തിമാര്‍, പി ടി എ പ്രസിഡണ്ട് ഇബ്രാഹിം ഇച്ചിലമ്പാടി, അബ്ദുള്‍ ഖാദര്‍ വില്‍റോഡി, ഹെഡ് മാസ്റ്റര്‍ കെ പി പുരുഷോത്തമന്‍, കെ അബ്ബാസ്, കളക്ടറേറ്റ് സൂപ്രണ്ട് വി എ ജൂഡി തുടങ്ങിയവര്‍ സംസാരിച്ചു. 

ക്യാമ്പ് സന്ദര്‍ശിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍ ക്യാമ്പംഗങ്ങളുമായി സംവദിച്ചു. രണ്ടു ദിവസങ്ങളിലായി നടന്ന റസിഡന്‍ഷ്യല്‍ ക്യാമ്പില്‍ വിവിധ വിഷയങ്ങളില്‍ പ്രഗല്‍ഭ ട്രെയിനര്‍മാരായ സിറാജുദ്ദീന്‍ പറമ്പത്ത്, എം എ അസ്ലം, സാദികുല്‍ അമീന്‍, ടി എം റാഷിദ് തുടങ്ങിയവര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി. വിദ്യാര്‍ത്ഥികള്‍ വിവിധ കലാപരിപാടികളും മാജിക് ഷോയും അവതരിപ്പിച്ചു. 

പത്മനാഭന്‍ ബ്ലാത്തൂര്‍, അബ്ദുള്‍ റഹ്മാന്‍ നെല്ലിക്കട്ട, പി ബി സമീര്‍ ചെര്‍ക്കള, റഫീക്ക് കൊടിയമ്മെ തുടങ്ങിയ ന്യൂനപക്ഷ വിഭാഗത്തിലെ ഉദ്യോഗസ്ഥരും അധ്യാപകരും ക്യാമ്പിന് നേതൃത്വം നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad