പരവനടുക്കം:(www.evisionnews.in) സേവാഭാരതി പരവനടുക്കത്തിന്റെ സേവന പ്രവര്‍ത്തനത്തിന് ബഹ്റിനില്‍ നിന്നും സഹായ ഹസ്തം. വാര്‍ഡ് മെമ്പറായിരിക്കെ മരിച്ച മൂലവീട് മാധവേട്ടന്റെ കുടുംബത്തിന് ആശ്വാസമായി ഭവനനിര്‍മാണം സേവാഭാരതി ഏറ്റെടുത്തിരുന്നു. കാരുണ്യ സേവനരംഗത്ത് നിറഞ്ഞ് നില്ക്കുന്ന സേവാഭാരതിയുടെ ഈ സംരഭത്തില്‍ പങ്കാളികളാവാന്‍ മുന്നോട്ട് വരികയായിരുന്നു ബഹ്റിനിലെ നിവേദ്യം കൂട്ടായ്മ. വീട് നിര്‍മാണത്തിന് വേണ്ടി കൂട്ടായ്മയിലെ അംഗങ്ങളും അവരുടെ സുഹൃത്തുകളും ചേര്‍ന്ന് സ്വരൂപിച്ച തുക കൂട്ടായ്മയുടെ ബഹ്റിന് പ്രതിനിധി പവിത്രന് താണ്ടാം തൊട്ടി സേവാഭാരതി പ്രസിഡണ്ട് ശ്രീധരന് മണിയങ്കാനത്തിന് കൈമാറി.
സേവാഭാരതി പരവനടുക്കത്തിന്റെ ഭവന നിര്‍മ്മാണ പ്രവര്‍ത്തനത്തിന് നിവേദ്യം ബഹറിന്‍ കൂട്ടായ്മയുടെ ധനസഹായം ബഹറിന്‍ പ്രതിനിധി പവിത്രന് താണ്ടാം തൊട്ടി സേവാഭാരതി പ്രസിഡണ്ട് ശ്രീധരന് മണിയങ്കാനത്തിന് കൈമാറുന്നു
Post a Comment
0 Comments