Type Here to Get Search Results !

Bottom Ad

പരപ്പയിൽ പുകയില വിരുദ്ധ റാലി നടത്തി.

evisionnews

പരപ്പ: കരിന്തളം പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പരപ്പയിൽ പുകയില വിരുദ്ധ റാലി നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മെമ്പർ കെ.കാർത്യായണി അധ്യക്ഷത വഹിച്ചു. ജി.എച്ച്.എസ്.എസ് പരപ്പയിലെ പ്രധാനാധ്യാപകൻ എം.ടി മാധവൻ, എം.വി പുരുഷോത്തമൻ, പി.എം ശ്രീധരൻ, വത്സമ്മ ചാക്കോ, പി.കെ ഉണ്ണികൃഷ്ണൻ, പി.വി സുനിൽ, ജഗദീഷ് തുടങ്ങിയവർ സംസാരിച്ചു. എൻ.സി.സി, റെഡ്ക്രോസ്, സയൻസ് ക്ലബ്ബ്, ആരോഗ്യവകുപ്പ് ജീവനക്കാർ, അധ്യാപകർ, ആശാവർക്കർമാർ തുടങ്ങിയവർ റാലിയിൽ അണി നിരന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad