തിരുവനന്തപുരം:(evisionnews.in)പ്രശസ്ത കവി ഒഎന്‍വി കുറുപ്പ് അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 85 വയസായിരുന്നു. ആറ് പതിറ്റാണ്ട് കാലം മലയാള സാംസ്‌കാരിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചു. കവി, അധ്യാപകന്‍, ഭാഷാ പണ്ഡിതന്‍് വാഗ്?മി എന്നീ നിലകളില്‍ നിസ്തുലമായ സംഭാവനകള്‍ അര്‍പ്പിച്ചു.
2007ലെ ജ്ഞാനപീഠ പുരസ്‌കാര ജേതാവാണ്. നിരവധി സിനിമ, നാടക ഗാനങ്ങളും രചിച്ചിട്ടുണ്ട്. 1982 മുതല്‍ 1987 വരെ കേന്ദ്ര സാഹിത്യ അക്കാദമി അംഗമായിരുന്നു. കേരള കലാമണ്ഡലത്തിന്റെ ചെയര്‍മാന്‍ സ്ഥാനവും ഒ.എന്‍.വി വഹിച്ചിട്ടുണ്ട്. രാജ്യത്തിെന്‍ ഉയര്‍ന്ന സിവിലിയന്‍ ബഹുമതികളായ പത്മവിഭൂഷണും(2011) പത്മശ്രീയും (1998) ലഭിച്ചിട്ടുണ്ട്.
കൊല്ലം ജില്ലയിലെ ചവറയില്‍ ഒറ്റപ്ലാക്കല്‍ എന്‍. കൃഷ്ണകുറുപ്പിന്റെയും കെ. ലക്ഷ്മിക്കുട്ടി അമ്മയുടേയും മകനായി 1931 ലാണ് ഒ.എന്‍ വേലുക്കുറുപ്പ് എന്ന ഒ.എന്‍.വി കുറുപ്പിന്റ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇന്റര്‍മീഡിയറ്റ് പാസായി. കൊല്ലം എസ്.എന്‍.കോളേജില്‍ നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ ബിരുദവും തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളേജില്‍ നിന്ന് മലയാളത്തില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി .
1957 മുതല്‍ വിവിധ സര്‍ക്കാര്‍ കോളജുകളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചു. എറണാകുളം മഹാരാജാസ് കോളജ്, തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളേജ്, കോഴിക്കോട് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, തലശ്ശേരി ഗവ: ബ്രണ്ണന്‍ കോളജ്, തിരുവനന്തപുരം ഗവ: വിമന്‍സ് കോളജ് എന്നിവിടങ്ങളില്‍ മലയാളം അധ്യാപകനായിരുന്നു. 1986 മേയ് 31നു ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ചു.
Post a Comment
0 Comments