Type Here to Get Search Results !

Bottom Ad

ബസില്‍ സെല്‍ഫിയെടുത്ത വൃദ്ധനെ അടിച്ച് പഞ്ചറാക്കി

evisionnews

നീലേശ്വരം: (www.evisionnews.in)സ്വകാര്യ ബസില്‍ മൊബൈലില്‍ വനിതാ നേതാവിന്റെ ഫോട്ടോയെടുത്ത വൃദ്ധനെ നേതാവും മറ്റ് യാത്രക്കാരും ചേര്‍ന്ന് അടിച്ച് പഞ്ചറാക്കി പോലീസില്‍ ഏല്‍പ്പിച്ചു.
ബാനം-കാഞ്ഞങ്ങാട് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസില്‍ കമ്മാടത്തുനിന്നു കയറിയ വൃദ്ധനാണ് തന്റെയും പൊതുപ്രവര്‍ത്തകയുടെയും സെല്‍ഫിയെടുത്ത ആസ്വദിച്ചത്. വൃദ്ധനിരുന്ന സീറ്റിലാണ് 35 ല്‍ താഴെ പ്രായമുള്ള വനിതാജനപ്രതിനിധി ഇരുന്നത്. തൊട്ടടുത്ത് യുവതി ഇരുന്നതോടെ വൃദ്ധന് സെല്‍ഫിയെടുക്കണമെന്ന് കലശലായ മോഹം ഉദിക്കുകയായിരുന്നു. അധികം ആരും ശ്രദ്ധിക്കാതെ വൃദ്ധന്‍ ആഗ്രഹം സാധിച്ച് നിര്‍വൃതിയടിയുന്നതിനിടയിലാണ് അടിയുടെ ഇടിമിന്നലേറ്റത്.
യുവതി ആദ്യം ഒന്ന് പൊട്ടിച്ചതിന് പിന്നാലെ യാത്രക്കാരും വൃദ്ധന്റെ ദേഹത്ത് മിന്നല്‍ ക്രിയകള്‍ നടത്തി.ഒടുവില്‍ പോലീസെത്തി സംഗതി രമ്യമായി പരിഹരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad