Type Here to Get Search Results !

Bottom Ad

എന്‍ഡോസള്‍ഫാന്‍: വ്യാപാരി മരിച്ചു

ബദിയടുക്ക (www.evisionnews.in): എന്‍ഡോസള്‍ഫാന്‍ മൂലം കാലുകള്‍ തളര്‍ന്ന് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു. നീര്‍ച്ചാല്‍ മുകളിലെ ബസാറിലെ ബി.എം അബ്ദുല്ല (75)യാണ് മരിച്ചത്. പഴയകാല സോഡ വ്യാപാരിയായിരുന്ന ഇയാള്‍ അഞ്ച് വര്‍ഷം മുമ്പാണ് എന്‍ഡോസള്‍ഫാന്‍ മൂലം കാലുകള്‍ തളര്‍ന്ന് കിടപ്പിലായത്. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഒരാഴ്ച മുമ്പ് മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 

ഭാര്യ: ഉമ്മാലിഉമ്മ. മക്കള്‍: സുബൈദ, ഫരീദ. മരുമക്കള്‍: അസീസ്, പരേതനായ അബ്ദുല്ല. സഹോദരങ്ങള്‍: ബി.എം ഇബ്രാഹിം, അബ്ദുല്‍ ഖാദര്‍, ഖദീജുമ്മ, നഫീസ, അബ്ബാസ്, ബീഫാത്തിമ, മറിയുമ്മ, പരേതയായ ആസ്യുമ്മ.

Post a Comment

0 Comments

Top Post Ad

Below Post Ad