Type Here to Get Search Results !

Bottom Ad

യൂത്ത് പാര്‍ലമെന്റുകള്‍ സംഘടിപ്പിക്കും

കാസര്‍കോട്:(www.evisionnews.in)കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ വികസനക്ഷേമപരിപാടി കളെക്കുറിച്ച് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനും പ്രദേശത്തെ വികസന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി നെഹ്‌റു യുവകേന്ദ്ര കാസര്‍കോടിന്റെ ആഭിമുഖ്യത്തില്‍ യൂത്ത് ക്ലബ്ബുകള്‍ കേന്ദ്രീകരിച്ച് യൂത്ത് പാര്‍ലമെന്റുകള്‍ സംഘടിപ്പിക്കും. പരിപാടികള്‍ സംഘടിപ്പിക്കുന്ന ക്ലബ്ബുകള്‍ക്ക് നെഹ്‌റു യുവകേന്ദ്ര നല്‍കുന്ന ധനസഹായം ഈ മാസം 20 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വിതരണം ചെയ്യും. പുതുക്കിയ സംഘടനകള്‍ തുക കൈപ്പറ്റുന്നതിന് ബ്ലോക്ക്തല യോഗത്തില്‍ വരുമ്പോള്‍ പാര്‍ലമെന്റില്‍ പങ്കെടുക്കുത്തവരുടെ ഹാജറും (പ്രത്യേക ഫോറത്തില്‍) അന്നത്തെ മിനുട്ട്‌സിന്റെ പകര്‍പ്പും ഫോട്ടോയും ക്ലബ്ബ് സീലും ലെററര്‍ ഹെഡും കൊണ്ടുവരണം. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വികസനക്ഷേമപരിപാടികള്‍, പ്രാദേശിക വികസന പ്രവര്‍ത്തനങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യാം. മാതൃകാഫോറത്തിന് നെഹ്‌റുയുവകേന്ദ്ര ഓഫീസുമായി ബന്ധപ്പെടുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 7736495689, 9656516243.

Post a Comment

0 Comments

Top Post Ad

Below Post Ad