Type Here to Get Search Results !

Bottom Ad

നോര്‍ക്ക സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ക്യാമ്പ് നടത്തി

കാസര്‍കോട്:(www.evisionnews.in)വിദേശത്ത് പോവുന്നവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ അറ്റസ്റ്റ് ചെയ്യുന്നതിന് കോഴിക്കോട് നോര്‍ക്ക റൂട്ട്‌സിന്റെ ആഭിമുഖ്യത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ക്യാമ്പ് നടത്തി. ജില്ലയില്‍ ആദ്യമായാണ് ഇത്തരം ഒരു ക്യാമ്പ് സംഘടിപ്പിക്കുന്നത്. ക്യാമ്പില്‍ 50 -ഓളം പേര്‍ പങ്കെടുത്തു. ഇനി മുതല്‍ എല്ലാ മാസവും ജില്ലയില്‍ ക്യാമ്പ് സംഘടിപ്പിക്കും. കോഴിക്കോട് നോര്‍ക്ക റൂട്ട്‌സ് ഓതന്റിക്കേഷന്‍ ഓഫീസറും ജോയിന്റ് സെക്രട്ടറിയുമായ കെ അശോകന്‍, അണ്ടര്‍ സെക്രട്ടറി ടി ശശി, അസി. സെക്ഷന്‍ ഓഫീസര്‍ ബാബുരാജ്, ഇമ്പിച്ചിക്കോയ തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad