Type Here to Get Search Results !

Bottom Ad

പുകവലി നിരോധന ബോര്‍ഡുകള്‍ സര്‍ക്കാര്‍ ഓഫീസുകളിലും പൊതുഇടങ്ങളിലും നിര്‍ബന്ധമാക്കും

കാസര്‍കോട് :(www.evisionnews.in)ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും പുകവലി നിരോധിച്ചു കൊണ്ടുളള മുന്നറിയിപ്പു ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് കോട്പ ജില്ലാതല സമിതി യോഗം തീരുമാനിച്ചു. അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എച്ച് ദിനേശന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥരും സര്‍ക്കാരേതര സംഘടന പ്രതിനിധികളും സംബന്ധിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങളിലെ കടകളില്‍ പുകയില ഉല്പന്നങ്ങളുടെ വില്‍പന കര്‍ശനമായി തടയുന്നതിന് സംയുക്ത റെയ്ഡ് ശക്തമാക്കും. ഇതര സംസ്ഥാന തൊഴിലാളികള്‍ പാന്‍പരാഗ് പോലുളള നിരോധിത പുകയില ഉല്പന്നങ്ങള്‍ ജില്ലയിലേക്ക് കടത്തുന്നതായി പരാതിയുണ്ട്. ഇതു തടയാന്‍ റെയ്ഡ് ശക്തമാക്കും. മഞ്ചേശ്വരം, കാസര്‍കോട്, ഹോസ്ദുര്‍ഗ്ഗ്, വെളളരിക്കുണ്ട് താലൂക്കുകള്‍ കേന്ദ്രീകരിച്ച് ജില്ലാ തലത്തിലും റെയ്ഡ് നടത്തും. റവന്യൂ, എക്‌സൈസ്, പോലീസ്, ആരോഗ്യം, വിദ്യാഭ്യാസം എന്നീ വകുപ്പുദ്യോഗസ്ഥുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തുക. മഞ്ചേശ്വരം താലൂക്കില്‍ നടത്തിയ റെയ്ഡില്‍ ഏഴുകേന്ദ്രങ്ങളില്‍ നിരോധിത പുകയില ഉല്പന്നങ്ങള്‍ പിടികൂടി. 

കോളേജുകള്‍ക്ക് സമീപവും റെയ്ഡ് ശക്തമാക്കും. പുകവലിക്കെതിരായ മുന്നറിയിപ്പ് ബോര്‍ഡുകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപവും പൊതുസ്ഥലങ്ങളിലും സ്ഥാപിക്കും. തീരദേശങ്ങളില്‍ നിരോധിത പുകയില ഉല്പന്നങ്ങളുടെ ഉപയോഗം കൂടിവരുന്നതായി വിവരം ലഭിച്ച സാഹചര്യത്തില്‍ പരിശോധന നടത്തും.

യോഗത്തില്‍ ഡെപ്യൂട്ടി ഡി എം ഒ ഡോ. എം സി വിമല്‍രാജ്, എക്‌സൈസ് സി ഐ വിനോദ് ബി നായര്‍, ഹോസ്ദുര്‍ഗ് അഡീഷണല്‍ തഹസില്‍ദാര്‍ പി കെ ശോഭ, വെളളരിക്കുണ്ട് അഡീഷണല്‍ തഹസില്‍ദാര്‍ കെ എസ് സുജാത, കാസര്‍കോട് അഡീഷണല്‍ തഹസില്‍ദാര്‍ പി ജയരാജന്‍, മോഹനന്‍ മാങ്ങാട്, കാസര്‍കോട് ഗവ.കോളേജ് അസി.പ്രൊഫസ്സര്‍ എം ഡി രാജു, മഞ്ചേശ്വരം ഗവ. കോളേജ് അസി. പ്രൊഫസ്സര്‍ കെ സാജന്‍, വിവിധ വകുപ്പുകളെ പ്രതിനിധീകരിച്ച് എ ഭരതന്‍ നായര്‍, ടി രാജന്‍, കെ പുഷ്പലത, പി വി രാജേന്ദ്രന്‍, കെ ദേവദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad