Type Here to Get Search Results !

Bottom Ad

നല്ലിക്കാട്ട് കൊയാടം വീട് തറവാട് കളിയാട്ട മഹോല്‍സവം 9, 10 തീയ്യതികളില്‍

കാഞ്ഞങ്ങാട്:(www.evisionnews.in) നെല്ലിക്കാട്ട് കൊയാടം വീട് തറവാട് കളിയാട്ട മഹോല്‍സവം9, 10 തീയ്യതികളില്‍ നടക്കും. 9ന് രാത്രി 8 മണിക്ക് തെയ്യം കൂടല്‍, 10 മണിക്ക് കന്നിക്കൊരുമകന്‍ ഈശ്വരന്റെ വെള്ളാട്ടം, 11 മണിക്ക് പാറക്കുളങ്ങര ഭഗവതിയുടെ കുളിച്ചുതോറ്റം, 12 മണിക്ക് പൂക്കളത്ത് ചാമുണ്ഡേശ്വരിയുടെ കുളിച്ചുതോറ്റം, 1 മണിക്ക് വിഷ്ണുമൂര്‍ത്തിയുടെ കുളിച്ചു തോറ്റം, 2 മണിക്ക് വീരനും പടവീരനും, 3 മണിക്ക് കുട്ടിച്ചാത്തന്‍ തെയ്യത്തിന്റെ പുറപ്പാട്. 10ന് രാവിലെ 9 മണിക്ക് കന്നിക്കൊരുമകന്‍ തെയ്യത്തിന്റെ പുറപ്പാട്, 11 മണിക്ക് വിഷ്ണുമൂര്‍ത്തിയുടെ പുറപ്പാട്, 1 മണിക്ക് പാറക്കുളങ്ങര ഭഗവതിയുടെ പുറപ്പാടും അന്നദാനവും, 3 മണിക്ക് പൂക്കുളത്ത് ചാമുണ്ഡേശ്വരിയുടെ പുറപ്പാട്, 4 മണിക്ക് നെല്ലിക്കാട്ട് വയനാട്ട് ദേവസ്ഥാനത്ത് നിന്നും തെയ്യം വരവ്, വൈകുന്നേരം 6 മണിക്ക് വിളക്കിലരി, 8 മണിക്ക് പൊട്ടന്‍ തെയ്യത്തിന്റെ തിടങ്ങല്‍ തുടര്‍ന്ന് പൊട്ടന്‍, പൊലപ്പൊട്ടന്‍, പുലചാമുണ്ഡി തെയ്യങ്ങളുടെ പുറപ്പാട്.

Post a Comment

0 Comments

Top Post Ad

Below Post Ad