കണ്ണൂര്‍ (www.evisionnews.in): വളപട്ടണം വെസ്റ്റേണ്‍ ഇന്ത്യാ പ്ലൈവുഡ്‌സ് ഫാക്ടറി സമുച്ചയത്തിലെ ഹാര്‍ഡ്‌ബോര്‍ഡ് പ്രൊഡക്ഷന്‍ യൂണിറ്റില്‍ വന്‍ തീപിടിത്തം. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടര മണിയോടെയാണ് തീപിടിത്തമുണ്ടായത്. കണ്ണൂര്‍, തളിപ്പറമ്പ്, പയ്യന്നൂര്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയ അഞ്ച് യൂണിറ്റ് ഫയര്‍ഫോഴ്‌സ് മണിക്കൂറുകള്‍ പരിശ്രമിച്ചാണ് തീയണച്ചത്. രാവിലെ 6.30 ഓടെയാണ് തീ പൂര്‍ണമായും അണയ്ക്കാനായത്. ആളപായമില്ല.
തീപിടിത്തത്തില്‍ മെഷിനറികളും ഉത്പന്നങ്ങളും അനുബന്ധ സാധനസാമഗ്രികളും മുഴുവനായും കത്തിനശിച്ചു. കോടികളുടെ നഷ്ടം കണക്കാക്കുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് കരുതുന്നു. ഞായറാഴ്ച ഫാക്ടറി അവധിയായതിനാല്‍ തൊഴിലാളികളാരും ഉണ്ടായിരുന്നില്ല. പുലര്‍ച്ചെ രണ്ടരയോടെ തീകത്തുന്നത് കണ്ട സെക്യൂരിറ്റി ജീവനക്കാരനാണ് ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിക്കുന്നത്. ഫയര്‍ഫോഴ്‌സ് എത്തുമ്പോഴേക്കും ഫാക്ടറിക്കുള്ളിലെ ഹാര്‍ഡ്‌ബോര്‍ഡുകളും മെഷിനറികളും കത്തിനശിക്കുകയും തീ സമീപത്തേക്ക് പടരുകയും ചെയ്തിരുന്നു.
കണ്ണൂരില്‍ നിന്ന് സ്റ്റേഷന്‍ ഓഫീസര്‍ രാജീവന്‍, അസി. സ്റ്റേഷന്‍ ഓഫീസര്‍ പ്രഭാകരന്‍, ലീഡിംഗ് ഫയര്‍മാന്‍ കുഞ്ഞിക്കണ്ണന്‍ ശ്രീകേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സേനയും പയ്യന്നൂരില്‍ നിന്നും തളിപ്പറമ്പില്‍നിന്നും ഓരോ യൂണിറ്റുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അഞ്ച് യൂണിറ്റുകളില്‍ നിന്നു നിര്‍ത്താതെ വെള്ളം ചീറ്റിയെങ്കിലും ആദ്യഘട്ടത്തില്‍ തീയണഞ്ഞില്ല. ഇതിനിടെ വാഹനങ്ങളിലെ വെള്ളം തീരുകയും ചെയ്തു. പിന്നീട് സമീപത്തെ കിണറില്‍നിന്ന് മോട്ടര്‍ ഉപയോഗിച്ച് വെള്ളം പമ്പു ചെയ്താണ് തീയണച്ചത്.
Post a Comment
0 Comments