Type Here to Get Search Results !

Bottom Ad

തോല്‍വി ഉറപ്പിച്ച് ആന്റണി: കേരളത്തിന്റെ മുഖ്യമന്ത്രിയാകുന്നത് പമ്പര വിഡ്ഢിത്തം


ഡല്‍ഹി (www.evisionnews.in): നിയസഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി കൂടിയായ മുതിര്‍ ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി പുറത്തുവിട്ട പ്രസ്താവന യുഡിഎഫ് നേതൃത്വത്തെ അങ്കലാപ്പിലാക്കി. തെരഞ്ഞെടുപ്പില്‍ അമിത ആത്മവിശ്വാസം ആപത്താണെന്ന് മുസ്ലിംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി കഴിഞ്ഞ ദിവസം അഭിപ്രായ പ്രകടനം നടത്തിയതിന് പിന്നാലെയാണ് ആന്റണിയുടെ പുതിയ പ്രസ്താവന യുഡിഎഫിനെ കുഴക്കുന്നത്. 

കേരളത്തില്‍ മുഖ്യമന്ത്രിയായോ കെപിസിസി പ്രസിഡണ്ടായോ മടങ്ങിയെത്തുകയെന്ന പമ്പര വിഡ്ഢിത്തത്തിന് താന്‍ ഒരു തരത്തിലും തയാറല്ലെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കൂടിയായ എ.കെ ആന്റണി ശനിയാഴ്ച ഡല്‍ഹിയില്‍ പറഞ്ഞത്. സംസ്ഥാന രാഷ്ട്രീയത്തില്‍ തന്റെ കാലം കഴിഞ്ഞെന്നും ആന്റണി സമ്മതിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്ത്രങ്ങളുടെയെല്ലാം നേതൃത്വം എ.കെ ആന്റണിക്കാവുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇക്കാര്യത്തില്‍ പ്രതികരണം ആരാഞ്ഞ മാധ്യമ പ്രവര്‍ത്തകനോടാണ് ഇനി സംസ്ഥാന രാഷ്ട്രീയത്തിലേക്കില്ലെന്ന് ആന്റണി വ്യക്തമാക്കിയത്. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഏറ്റവും വിശ്വസ്തനായ എകെ ആന്റണി കേരളത്തിലെ പ്രചാരണത്തിലെ പ്രധാന സാന്നിധ്യമാകുമെങ്കിലും ദില്ലി രാഷ്ട്രീയത്തില്‍ തന്നെ തുടരും എന്നാണ് ഈ പ്രതികരണം വ്യക്തമാക്കുന്നത്. രാജ്യസഭയില്‍ കാലാവധി പൂര്‍ത്തിയാക്കുന്ന എകെ ആന്റണി വീണ്ടും മത്സരിക്കണമെന്ന് ഹൈക്കമാന്റ് നിര്‍ദ്ദേശിക്കും.

ആന്റണിയുടെ പ്രസ്താവന എല്‍.ഡി.എഫ് ക്യാമ്പ് ഏറ്റെടുത്ത് യുഡിഎഫിനും ഉമ്മന്‍ചാണ്ടിക്കുമെതിരെ ആഞ്ഞടിക്കാന്‍ തീരുമാനിക്കുമെന്നുറപ്പാണ്. ആന്റണിയുടെ പ്രസ്താവന അനവസരത്തിലുള്ളതായി പോയെന്നും ഉമ്മന്‍ചാണ്ടി പക്ഷം കരുതുന്നു. മുഖ്യമന്ത്രിയെ ഉയര്‍ത്തിക്കാട്ടി യുഡിഎഫ് തെരഞ്ഞെടുപ്പിനില്ലെന്ന് ഹൈക്കമാന്റ് വിവരണം വന്നതിന് പിന്നാലെയാണ് ആന്റണിയുടെ പ്രസ്താവന.


Keywords: National-news-udf-antony-congress-

Post a Comment

0 Comments

Top Post Ad

Below Post Ad