കാസര്‍കോട് (www.evisionnews.in): പ്രമാദമായ കരിന്തളം തങ്കമണി കൊലക്കേസിന്റെ ആദ്യഘട്ട വിചാരണ ജില്ലാ സെഷന്‍സ് (രണ്ട്) കോടതിയില്‍ തുടരുന്നു. ഫെബ്രുവരി 26വരെ ആദ്യഘട്ട വിചാരണ നീളും. കേസില്‍ ആകെ അറുപത് സാക്ഷികളാണുള്ളത്. ഇവരില്‍ നാലുപേരെ വെള്ളിയാഴ്ച വിസ്തരിച്ചു. രണ്ടുപേരെ ഒഴിവാക്കി. ശനിയാഴ്ച ആറുമുതല്‍ പതിമൂന്നുവരെയുള്ള സാക്ഷികളെ വിസ്തരിക്കും. 22ന് പരിയാരം മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് സര്‍ജന്‍ ഗോപാല്‍കൃഷ്ണ പിള്ളയെ വിസ്തരിക്കും. പ്രോസിക്യൂഷനു വേണ്ടി അഡ്വ തോമസ് ഡിസൂസയും പ്രതിക്ക് വേണ്ടി അഡ്വ സി.കെ ശ്രീധരനുമാണ് ഹാജരാകുന്നത്.
തങ്കമണി കൊലചെയ്യപ്പെട്ട വിവരം ആദ്യം പോലീസിനെ അറിയിച്ച മയ്യങ്ങാനത്തെ രാജ് മോഹന്‍, തങ്കമണിയുടെ ഭര്‍ത്താവ് ഭാസ്‌കരന്‍, മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയ പോലീസിലെ എന്‍ ഗോപാലകൃഷ്ണന്‍, ഫോറന്‍സിക് സയന്‍സ് ലാബ് അസിസ്റ്റന്റ് ബാബു എന്നിവരെയാണ് വെള്ളിയാഴ്ച വിസ്തരിച്ചത്.
കരിന്തളം മയ്യങ്കാനത്തെ സിപിഎം നേതാവും എന്ജിയു യൂണിയന് മുന്‍ ജില്ലാ സെക്രട്ടറിയുമായ ഭാസ്‌കരന്റെ ഭാര്യ തങ്കമണി (45)യെ 2010 സെപ്തംബര്‍ 17ന് വൈകിട്ടാണ് വീട്ടിനകത്ത് രക്തത്തില്‍ കുളിച്ച് കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ടത്. നീലേശ്വരം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസാണിത്.
Keywords: Kasaragod-thankamani-new-police-murder-case
Post a Comment
0 Comments