കാസര്‍കോട് (www.evisionnews.in): കരിന്തളം തങ്കമണി കൊലക്കേസിന്റെ ആദ്യഘട്ട വിചാരണ ജില്ലാ സെഷന്‍സ് (രണ്ട്) കോടതിയില്‍ തുടരവെ ആറു സാക്ഷികളെ കൂടി ശനിയാഴ്ച വിസ്തരിച്ചു. ആറു മുതല്‍ 13വരെയുള്ള സാക്ഷികളെയാണ് കഴിഞ്ഞ ദിവസം വിസ്തരിച്ചത്. മയ്യങ്ങാനത്തെ കെ രാഘവന്‍, എഎസ്‌ഐ കെ കമലാക്ഷന്‍, ഇന്‍ക്വസ്റ്റ് നടപടികള്‍ ഷൂട്ട് ചെയ്ത വീഡിയോഗ്രാഫര്‍ മനോജ് കുമാര്‍, പോലീസ് ഫോട്ടോഗ്രാഫര്‍ അജയന്‍, വധിക്കപ്പെട്ട തങ്കമണിയെ അവസാനമായി കണ്ട മയ്യങ്ങാനത്തെ ടിപ്പര്‍ ലോറി പ്രദീപ് കുമാര്‍ എന്നിവരെയാണ് ശനിയാഴ്ച വിസ്തരിച്ചത്.
22ന് പരിയാരം മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് സര്‍ജന്‍ ഗോപാല്‍കൃഷ്ണ പിള്ളയെ വിസ്തരിക്കും. കേസില്‍ ആകെ അറുപത് സാക്ഷികളാണുള്ളത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ തോമസ് ഡിസൂസയും പ്രതിക്ക് വേണ്ടി അഡ്വ സി.കെ ശ്രീധരനുമാണ് ഹാജരാകുന്നത്.
കരിന്തളം മയ്യങ്കാനത്തെ സിപിഎം നേതാവും എന്ജിയു യൂണിയന് മുന്‍ ജില്ലാ സെക്രട്ടറിയുമായ ഭാസ്‌കരന്റെ ഭാര്യ തങ്കമണി (45)യെ 2010 സെപ്തംബര്‍ 17ന് വൈകിട്ടാണ് വീട്ടിനകത്ത് രക്തത്തില്‍ കുളിച്ച് കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ടത്. നീലേശ്വരം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസാണിത്.
Keywords: Kasaragod-news-six-thankamani-case
Post a Comment
0 Comments