Type Here to Get Search Results !

Bottom Ad

സഅദിയ സമ്മേളനം: എസ്.വൈ.എസ് ബദിയടുക്ക മേഖല ജാഥ സമാപിച്ചു

evisionnews

ബദിയടുക്ക (www.evisionnews.in): ഫെബ്രുവരി 12,13,14 തീയതികളില്‍ നടക്കുന്ന ജാമിഅ സഅദിയ സമ്മേളനത്തിന്റെ പ്രചാരണ ഭാഗമായി അട്ക്കസ്ഥല മഖാം സിയാറത്തോടെ പ്രയാണമാരംഭിച്ച എസ് വൈ എസ് ബദിയടുക്ക മേഖല  വാഹന പ്രചരണ ജാഥ  നെല്ലിക്കട്ടയില്‍ സമാപിച്ചു.

സയ്യിദ് യു പി എസ് തങ്ങള്‍ അര്‍ളടുക്ക പ്രാര്‍ത്ഥന നടത്തി. ജാഥാ നായകന്‍ അബ്ദുല്‍ വാഹിദ് സഖാഫിയുടെ അധ്യക്ഷതയില്‍ എസ് വൈ എസ് ജില്ലാ പ്രസിഡണ്ട് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ പഞ്ചിക്കല്‍ ഉദ്ഘാടനം ചെയ്തു. ബഷീര്‍ സഖാഫി കൊല്ല്യം മുഖ്യപ്രഭാഷണം നടത്തി. 

പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, മുഹമ്മദ് സഖാഫി പാത്തൂര്‍, ബഷീര്‍ പുളിക്കൂര്‍, അഷ്‌റഫ് മൗലവി തുപ്പക്കല്‍, എ കെ സഖാഫി കന്യാന, അബൂബക്കര്‍ ഫൈസി കുമ്പഡാജെ, ആബിദ് നഈമി ബെളിഞ്ച, ഉമര്‍ സഖാഫി പള്ളത്തൂര്‍, എം പി അബ്ദുല്ല ഫൈസി, എന്‍ കെ എം ബെളിഞ്ച, അബ്ദുല്ല സുഹ്രി തുപ്പക്കല്‍, സൈഫുദ്ദീന്‍ സഅദി നെക്രാജെ പ്രസംഗിച്ചു. എം എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ ഷേണി, അബ്ദുല്ല മൗലവി, യൂസുഫ് മുസ്ലിയാര്‍ കുദിങ്കില, മുഹമ്മദ് അമാനി, അബ്ദുറഹ്മാന്‍ ഹാജി ചെടേക്കാല്‍, താജുദ്ദീന്‍ നെല്ലിക്കട്ട, ഇഖ്ബാല്‍ ആലങ്കോട്, റസാഖ് മുസ്ലിയാര്‍ പുണ്ടൂര്‍, ഫൈസല്‍ നെല്ലിക്കട്ട, അലവി ഹനീഫി, എ കെ സഖാഫി സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad