Type Here to Get Search Results !

Bottom Ad

മാലിന്യമുക്ത ഭാവിക്ക് കുരുന്നുകളിലൂടെ തുടക്കം: സ്വച്ഛാ ബച്ചാ കാമ്പയിന്‍ 24ന്

കാസര്‍കോട് (www.evisionnews.in): മാലിന്യ മുക്തമായ ഭാവിക്ക് മുന്നൊരുക്കമായി നഴ്‌സറി തലം തൊട്ട് കുട്ടികളില്‍ ഡസ്റ്റ് ബിന്‍ ഉപയോഗ ശീലം പരിശീലിപ്പിക്കുന്നതിന്റെ ഭാഗമായി ഫോര്‍ട്ട് റോഡ് ശിഹാബ് തങ്ങള്‍ സാംസ്‌കാരിക കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 'സ്വച്ഛാ ബച്ചാ 2016' കാമ്പയിന്‍ ഫെബ്രുവരി 24ന് രാവിലെ പത്ത് മണിക്ക് ഫോര്‍ട്ട് റോഡിലെ മിസ്റ്റിക്കല്‍ റോസ് പ്രീ സ്‌കൂളില്‍ നടക്കും. ഫോര്‍ട്ട് റോഡ് മിസ്റ്റിക്കല്‍ റോസ് പ്രീ സ്‌കൂള്‍, അര്‍പ്പിത വനിതാ വേദി പാറക്കട്ട എന്നിവരുടെ സഹകരണത്തോടെ നഗരത്തിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളുകളെയും അംഗണവാടികളെയും നഴ്‌സറി സ്‌കൂളിനെയും ഉള്‍പ്പെടുത്തിയാണ് പരിപാടി സംഘടിപ്പിക്കുക. 

അലക്ഷ്യമായി മാലിന്യം വലിച്ചെറിയുന്ന സംസ്‌കാരത്തില്‍ നിന്നും ഒരു തലമുറയെ മാറ്റിയെടുക്കാന്‍ ഒന്നോ രണ്ടോ ദിവസം കൊണ്ട് സാധ്യമല്ലെന്നും ശുചിത്വം എന്നത് വീട്ടില്‍ നിന്നാരംഭിച്ച് വളരുന്ന തലമുറയെ മാറ്റത്തിന് പ്രാപ്തരാക്കി പത്തോ ഇരുപതോ വര്‍ഷം കൊണ്ട് പൂര്‍ണ്ണമായും പൊതുമാലിന്യം നിയന്ത്രണ വിധേയമാക്കാമെന്നും ഇതിന്റെ സംഘാടകര്‍ ലക്ഷ്യം വെക്കുന്നു.

ഇംഗ്ലണ്ട് ആസ്ഥാനമായ പരിസ്ഥിതി പ്രവര്‍ത്തകന്‍ റിച്ചാര്‍ഡ് ബെര്‍ഗ് കാമ്പയിനില്‍ ക്ലാസെടുക്കും. അധ്യാപകരും രക്ഷിതാക്കളും ക്യാമ്പില്‍ പങ്കെടുക്കും. ക്യാമ്പില്‍ അംഗങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യും.

Keywords: Kasaragod-swach-bacha-campaign

Post a Comment

0 Comments

Top Post Ad

Below Post Ad