Type Here to Get Search Results !

Bottom Ad

മുസ്ലിം പള്ളികളില്‍ സ്ത്രീ പ്രവേശനം: മുസ്ലിം മഹിളാ ആന്തോളന്‍ സുപ്രിംകോടതിയില്‍

evisionnews

മുംബൈ (www.evisionnews.in): കേരളത്തിലെ ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ചര്‍ച്ചകളും കോലാഹലങ്ങളും നടക്കുന്ന പശ്ചാത്തലത്തില്‍ പള്ളികളില്‍ മുസ്ലിം സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഒരു സംഘം മുസ്ലിം സ്ത്രീകള്‍ സുപ്രീം കോടതിയെ സമീപിച്ചു. സര്‍ക്കാരില്‍ നിന്നും സാമ്പത്തിക സഹായം തേടുന്ന എല്ലാ പള്ളികളിലും സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് മുസ്ലിം സ്ത്രീകള്‍ കോടതിയിലെത്തിയത്.

'മക്കയിലെ ഹറം പള്ളിയില്‍ ലോകത്തിലെ എല്ലാ ഭാഗത്തുള്ള സ്ത്രീകള്‍ക്കും പ്രവേശിക്കാനും പ്രാര്‍ത്ഥിക്കാനും സാധിക്കും. അവിടെ സ്ത്രീയ്ക്കും പുരുഷനും യാതൊരു വിവേചനമില്ല. ഇത്തരം വിവേചനങ്ങള്‍ ഖുര്‍ആന്‍ നിര്‍ദേശങ്ങളുടെ ലംഘനമാകുമെന്നതിനാലാണ് ഇതെന്നും ഹര്‍ജിയില്‍ പറയുന്നു. ഭരണഘടനയുടെ 15-ാം അനുച്ഛേദത്തില്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്നുള്ള ലിംഗവിവേചനം തടയുന്നുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. സ്ത്രീകള്‍ക്ക് പള്ളിയില്‍ പ്രവേശനം നിഷേധിക്കുന്നത് പുരോഹിതന്‍മാരുടെയും പ്രാദേശിക പള്ളി കമ്മിറ്റി പ്രവര്‍ത്തകരുടെയും പുരുഷാധിപത്യ മനോഭാവം കാരണമാണെന്ന് ഭാരതീയ മുസ്ലിം മഹിളാ ആ്‌ന്തോളന്‍ സ്ഥാപകരിലൊരാളായ സാക്കിയ സൊമാന്‍ പറയുന്നു. 

'സ്ത്രീകള്‍ക്ക് പള്ളിയില്‍ പ്രവേശിക്കാനും പ്രാര്‍ത്ഥിക്കാനും ഇസ്ലാം അനുവദിക്കുന്നുണ്ട്. എന്നാല്‍ പ്രാദേശിക കമ്മിറ്റി അഗങ്ങള്‍ സ്ത്രീകളെ നിരുത്സാഹപ്പെടുത്തുകയും അവര്‍ പള്ളിയിലേക്ക് പ്രവേശിക്കുന്നത് തടയുകയും ചെയ്യുന്നു.' അവര്‍ പറഞ്ഞു.

മുസ്ലിം സ്ത്രീകള്‍ പള്ളിയില്‍ പ്രവേശിക്കുന്നതിന് യാതൊരു നിരോധനവുമില്ലെന്ന് ഹര്‍ജിയോട് പ്രതികരിച്ചുകൊണ്ട് ദല്‍ഹിയിലെ ഇമാമായ മൗലാനാ അഹമ്മദ് ബുഖ്രി പറഞ്ഞു. സ്ത്രീകള്‍ക്ക് ഉള്ളിലേക്ക് പ്രവേശിക്കാനും പ്രാര്‍ത്ഥിക്കാനും ഇസ്ലാം അനുവദിക്കുന്നുണ്ട്. എന്നിരുന്നാലും പ്രാദേശിക കമ്മിറ്റികള്‍ സ്ത്രീകളെ അകത്തേക്ക് പ്രവേശിക്കാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


Keywords: Natioal-news-muslim-suprime-court-masjid-entrence




Tags

Post a Comment

0 Comments

Top Post Ad

Below Post Ad