Type Here to Get Search Results !

Bottom Ad

സുപ്രീംകോടതിയില്‍ നാടകീയ രംഗങ്ങള്‍: വന്ദേമാതരം വിളിച്ച് അഭിഭാഷകന്‍ ഇറങ്ങിയോടി


ഡല്‍ഹി: (www.evisionnews.in)പട്യാല ഹൗസ് കോടതി ആക്രമണത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവെ ബുധനാഴ്ച സുപ്രീംകോടതിയില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറി. തടവിലുള്ള ജെഎന്‍യു ചെയര്‍മാന്‍ കനയ്യ കുമാറിന് വേണ്ടി ഹാജരായ പ്രശാന്ത് ഭൂഷണിനെതിരെ മുദ്രാവാക്യം വിളിച്ച് ഇറങ്ങിയോടിയ അഭിഭാഷകനെ പോലീസ് പിടികൂടി. രാജീവ് യാദവാണ് പിടിയിലായ അഭിഭാഷകന്‍. പിന്നീട് ഇയാള്‍ തിരിച്ചെത്തി നിരുപാധികം മാപ്പുപറഞ്ഞു.

ഭീകരര്‍ക്ക് വേണ്ടിയാണ് പ്രശാന്ത് ഭൂഷണ്‍ ഹാജരാകുന്നത് എന്നാണ് അഭിഭാഷകന്‍ മുദ്രാവാക്യം വിളിച്ചത്. വന്ദേമാതരം വിളികളോടെ ഇയാള്‍ കോടതിയില്‍ നിന്ന് ഇറങ്ങി ഓടി. സംഭവത്തെ തുടര്‍ന്ന് കോടതി നടപടികള്‍ നിര്‍ത്തിവച്ചു. അഭിഭാഷകനെ പിടികൂടി ഹാജാരാക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണ് ഇയാളെ പിടികൂടിയത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതി മുറിയില്‍ മര്‍ദനമേറ്റത് ചൂണ്ടിക്കാട്ടി ജെഎന്‍യു പൂര്‍വ്വ വിദ്യാര്‍ത്ഥി എന്‍ഡി ജയപ്രകാശാണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്.

മാധ്യമ പ്രവര്‍ത്തകരേയും ജെഎന്‍യു വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും ബിജെപി പ്രവര്‍ത്തരും അഭിഭാഷകരും തല്ലിച്ചതച്ചിന് എതിരായ പൊതു താത്പര്യ ഹര്‍ജി പ്രാധാന്യത്തോടെ പരിഗണിക്കുമെന്ന് കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. മാധ്യമ പ്രവര്‍ത്തകര്‍ക്ക് കോടതി റിപ്പോര്‍ട്ടിങ്ങില്‍ സുരക്ഷ ഉറപ്പാക്കുക, ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിന് ആവശ്യത്തിന് സുരക്ഷ നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത്.


Keywords: Newdelhi-news-supeme-court-



Tags

Post a Comment

0 Comments

Top Post Ad

Below Post Ad