Type Here to Get Search Results !

Bottom Ad

സഹോദരങ്ങള്‍ വീട്ടുപറമ്പിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍


പെര്‍ള (www.evisionnews.in): സഹോദരങ്ങളെ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെര്‍ള പര്‍ത്താജെ ശിവഗിരിയിലെ നാഗേഷ്(24), സഹോദരന്‍ ഉമേഷ്(22) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ വീടിന് പിറക് വശത്തെ പറമ്പിലെ മരക്കൊമ്പില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഇരുവരും കൂലിപ്പണിക്കാരാണ്. 

ഞായറാഴ്ച ബജകൂഡ്‌ലുവിലെ ഒരു ബന്ധുവിന്റെ വീട്ടില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്ത് വൈകിട്ടോടെ ഇരുവരും വീട്ടിലെത്തിയിരുന്നു. അഞ്ചര മണിയോടെ നാഗേഷ് പെര്‍ള ടൗണിലേക്കാണെന്നും പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. ഏഴ് മണിയോടെ ഉമേശയും വീട്ടില്‍ നിന്ന് പുറത്തുപോയി. രാവിലെയായിട്ടും ഇരുവരും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ തിരച്ചിലിനിടയിലാണ് വീടിന് പിറക് വശത്തെ കശുമാവിന്‍ കൊമ്പില്‍ ഉമേശയെ മുണ്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. 50 മീറ്റര്‍ അകലെ മറ്റൊരു മരക്കൊമ്പില്‍ തോര്‍ത്ത് കൊണ്ട് നാഗേഷയേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 

വിവരമറിഞ്ഞ് ബദിയടുക്ക പോലീസ് സംഭവസ്ഥലത്തെത്തി എസ്.ഐ. എ. ദാമോരന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. അച്ഛന്‍ ശിവരാമ ഒരു വര്‍ഷം മുമ്പ് മരണപ്പെട്ടിരുന്നു. സരസ്വതിയാണ് അമ്മ. സഹോദരങ്ങള്‍: ഹരീഷ, സുരേഷ.


Keywords: suicide-perla

Post a Comment

0 Comments

Top Post Ad

Below Post Ad