ഭോപ്പാല്‍ (www.evisionnews.in): ലൈംഗികാവയവം വെട്ടിനീക്കപ്പെട്ട യുവാവ് വീടിന് തൊട്ടടുത്തള്ള മരത്തില്‍ തൂങ്ങിമരിച്ചു. മധ്യപ്രദേശിലെ സിദ്ദി ജില്ലയിലെ ചാര്‍ഹറ്റിലാണ് സംഭവം. നിരന്തരമായ ലൈംഗിക പീഡനത്തെ തുടര്‍ന്ന് യുവതി ഭര്‍തൃസഹോദരന്റെ ലൈംഗികാവയവം ഛേദിച്ച് ലൈംഗികാവയവുമായി പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.
യുവാവിന് ചികിത്സ നല്‍കാനായി ഒരുങ്ങിയപ്പോഴേക്കും ഇയാള്‍ വീട്ടിനു തൊട്ടടുത്തുള്ള മരത്തില്‍ തൂങ്ങിമരിച്ചതായി കണ്ടെത്തി. ഏറെ നാളുകളായി യുവതി ഇയാളുടെ കടുത്ത പീഡനത്തിന് വിധേയയായി വരികയായിരുന്നു. സഹിക്കാനാകാത്തതിനാല്‍ പ്രതികാര നടപടിക്കൊരുങ്ങുകയായിരുന്നു എന്ന് യുവതി പോലിസിനോട് പറഞ്ഞു. കഴിഞ്ഞ ദിവസം യുവാവിന്റെ പീഡനത്തിന് വഴങ്ങിയശേഷം ലൈംഗികാവയവം അരിവാള്‍ ഉപയോഗിച്ച് ഛേദിക്കുയായിരുന്നു. യുവതിയുടെ ഭര്‍ത്താവ് നാസിക്കിലാണ് ജോലിചെയ്യുന്നത്. ഇവര്‍ ഭര്‍തൃ സഹോദരനൊപ്പമായിരുന്നു നാട്ടില്‍ താമസിച്ചത്.
യുവതിക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. തന്റെ പ്രവൃത്തിയില്‍ യുവതിക്ക് കുറ്റബോധമോ മാനസിക പ്രയാസമോ ഇല്ലെന്ന് പോലീസ് പറയുന്നു.
Keywords: Bhopal-news-man-police-arrest
Post a Comment
0 Comments