Type Here to Get Search Results !

Bottom Ad

കഞ്ചാവ് ലഭിച്ചില്ല; പതിനാലുകാരന്‍ ആത്മഹത്യക്ക് ശ്രമിച്ചു

കാഞ്ഞങ്ങാട് (www.evisionnews.in): കഞ്ചാവ് ലഭിക്കാത്തിനാല്‍ പതിനാലുകാരന്‍ ആത്മഹത്യക്ക് ശ്രമിച്ചു. കുശാല്‍ നഗറിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയാണ് ലഹരി പദാര്‍ഥങ്ങള്‍ കിട്ടാത്ത അസ്വസ്ഥതയില്‍ ബന്ധുവിന്റെ വാടക വീട്ടില്‍ തൂങ്ങി ജീവനൊടുക്കാന്‍ ശ്രമിച്ചത്. കുട്ടിയെ ഗുരുതര നിലയില്‍ കോട്ടച്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. 

സംഭവത്തെതുടര്‍ന്ന് കുശാല്‍ നഗറിലും പരിസരപ്രദേശങ്ങളിലും കഞ്ചാവ് വില്‍പന സംഘത്തിലെ രണ്ടുപേരെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. ആവിയിലെ പി.കെ സൈനുദീന്‍(32), കുശാല്‍ നഗറിലെ വാടക വീട്ടില്‍ താമസിക്കുന്ന ബദിയഡുക്ക സ്വദേശി പി ഷാജി (42) എന്നിവരെയാണ് നാട്ടുകാര്‍ പിടികൂടിയത്. ഇവരില്‍ നിന്ന് ഹൊസ്ദുര്‍ഗ് അഡി. എസ്.ഐ പി ശിവദാസും സംഘവും കഞ്ചാവ് കണ്ടെടുത്തു. സംഘത്തില്‍പെട്ട ഒരു യുവാവ് രക്ഷപ്പെട്ടു. ഇയാളെ പോലീസ് തിരയുന്നു. 




Post a Comment

0 Comments

Top Post Ad

Below Post Ad