കുമ്പള (www.evisionnews.in): അസുഖത്തെ തുടര്‍ന്ന് പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ചു. കുമ്പള അക്കാദമി കോളജിലെ പ്ലസ്ടു വിദ്യാര്‍ത്ഥി ഹിദായത്ത് നഗറിലെ അബ്ദുല്ലയുടെ മകന്‍ മുഹമ്മദ് ഫഹദാ (17)ണ് മരിച്ചത്.
നാലു ദിവസം മുമ്പാണ് ഫഹദിനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അന്ത്യം. ബീവിയാണ് മാതാവ്. സഹോദരങ്ങള്‍: ഫിറോസ്, ഫൈസല്‍, ഫര്‍സാന, ഷൈമ. രാവിലെ ആറ് മണിയോടെ വീട്ടിലെത്തിച്ച മൃതദേഹം ഉച്ചയോടെ ഉപ്പള ഗേറ്റ് കുന്നില്‍ ജുമാ മസ്ജിദ് പരിസരത്ത് ഖബറടക്കും.
Keywords: Kasaragod-news-kumbala-manglore-
Post a Comment
0 Comments