Type Here to Get Search Results !

Bottom Ad

എസ്.ടി.യു തീരദേശ യാത്ര വിജയിപ്പിക്കും

കാസര്‍കോട് (www.evisionnews.in): കടലും കടല്‍ തീരവും കടലോരവാസികള്‍ക്ക് എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് സംസ്ഥാന വൈസ് പ്രസിഡണ്ട് എ. അബ്ദുല്‍ റഹ്മാന്റെ നേതൃത്വത്തില്‍ എസ്. ടി യു ജില്ലാ കമ്മിറ്റി നടത്തുന്ന തീരദേശ യാത്ര വന്‍ വിജയമാക്കാനും നാലാം തീയ്യതി കുമ്പളയില്‍ നല്‍കുന്ന സ്വീകരണ പരിപാടി വിജയിപ്പിക്കാനും മത്സ്യതൊഴിലാളി യൂണിയന്‍ (എസ്.ടി.യു) കുമ്പള ആരിക്കാടി കടവത്ത് യൂണിറ്റ് യോഗം തീരുമാനിച്ചു.

എസ്.ടി.യു മണ്ടലം പ്രസിഡണ്ട് അബ്ദുല്‍ റഹ്മാന്‍ വളപ്പ് അദ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് എ. അബ്ദുല്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ.പി മുഹമ്മദ് അഷ്‌റഫ്, ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഹ്മാന്‍ ബന്തിയോട്, സെക്രട്ടറിമാരായ അഷ്‌റഫ് എടനീര്‍, മുത്തലിബ് പാറക്കെട്ട്, ഉമ്മര്‍ അപ്പോളോ, മുസ്ലിം ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി എം. അബ്ബാസ്, പഞ്ചായത്ത് സെക്രട്ടറി ബി.എന്‍ മുഹമ്മദലി, ഖാദര്‍ മൊഗ്രാല്‍, അസീസ് കളത്തൂര്‍ പ്രസംഗിച്ചു.

ഭാരവാഹികള്‍: എ. പള്ളിക്കുഞ്ഞി (പ്രസി), എസ്. ഖാദര്‍, എം അബ്ദുല്‍ റഹ്മാന്‍ (വൈസ് പ്രസി), എം മുഹമ്മദ് കുഞ്ഞി (ജന സെക്ര), ആര്‍. മൊയ്തീന്‍ കുഞ്ഞി, എം മൊയ്തീന്‍ കുഞ്ഞി (സെക്ര), എ. മൊയ്തീനബ്ബ (ട്രഷ).

Keywords: Kasaragod-news-stu-

Post a Comment

0 Comments

Top Post Ad

Below Post Ad