Type Here to Get Search Results !

Bottom Ad

കടലും കടൽ തീരവും കടലോരവാസികൾക്ക്" എസ്.ടി.യു തീരദേശ ജാഥ മാർച്ച് രണ്ടിന് തുടങ്ങും

കാസര്‍കോട് (www.evisionnews.in): മത്സ്യതൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള തീരപ്രദേശങ്ങളിലെ ജനങ്ങള്‍ നേരിടുന്ന വിവിധ പ്രശനങ്ങള്‍ ഉന്നയിച്ച് 'കടലും കടല്‍ തീരവും കടലോരവാസികള്‍ക്ക്' എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് സംസ്ഥാന വൈസ് പ്രസിഡണ്ട് എ. അബ്ദുല്‍ റഹ്മാന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന എസ്.ടി.യു തീരദേശ ജാഥ മാര്‍ച്ച് രണ്ടിന് തുടങ്ങും. വലിയപറമ്പില്‍ നിന്ന് ആരംഭിക്കുന്ന ജാഥ തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട്, ഉദുമ, കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളിലെ തീരപ്രദേശങ്ങളിലെ പര്യടനത്തിന് ശേഷം നാലിന് ബങ്കര മഞ്ചേശ്വരത്ത് സമാപിക്കും.

ജാഥയുടെ വൈസ് ക്യാപ്റ്റനായി ജില്ലാ പ്രസിഡണ്ട് കെ.പി മുഹമ്മദ് അഷറഫിനെയും ഡയറക്ടറായി ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഹ്മാന്‍ ബന്തിയോടിനെയും കോ ഓഡിനേറ്റര്‍മാരായി ട്രഷറര്‍ എ. അഹ്മദ് ഹാജി, സെക്രട്ടറി അഷ്‌റഫ് എടനീര്‍, മത്സ്യതൊഴിലാളി ഫെഡറേഷന്‍ ജില്ലാ പ്രസിഡണ്ട് കെ.എം.സി ഇബ്രാഹിം എന്നിവരെ തെരഞ്ഞടുത്തു. 

പ്രസിഡണ്ട് കെ.പി മുഹമ്മദ് അഷ്‌റഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് എ. അബ്ദുല്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ റഹ്മാന്‍ ബന്തിയോട്, എ. അഹ്മദ് ഹാജി, എന്‍.എ അബ്ദുല്‍ ഖാദര്‍, ബി.കെ അബ്ദുസമദ്, അബ്ദുല്‍ റഹ്മാന്‍ മേസ്ത്രി, എം.എ മക്കാര്‍, കുഞ്ഞഹമ്മദ് കല്ലൂരാവി, ഷരീഫ് കൊടവഞ്ചി, അഷ്‌റഫ് എടനീര്‍, മുത്തലിബ് പാറക്കെട്ട്, ഉമ്മര്‍ അപ്പോളോ, മമ്മു ചാല പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad