Type Here to Get Search Results !

Bottom Ad

'തനിമ'യാര്‍ന്ന മാതൃക: സിറാജിന് സഹായവുമായി പുണ്ടൂരിലെ ജി.സി.സി കൂട്ടായ്മ

evisionnews

കാസര്‍കോട് (www.evisionnews.in): ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ പ്രീമിയര്‍ ലീഗും താരലേലവും മാത്രമായിത്തീരുന്ന കാലത്ത് പുണ്ടൂരില്‍ നിന്ന് ഒരു നല്ല വാര്‍ത്ത. ജീവകാരുണ്യ രംഗത്ത് ഏറെ ശ്രദ്ധേയരായ പുണ്ടൂരിലെ തനിമ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബാണ് മൊഗ്രാല്‍ പുത്തൂരില്‍ ക്വാട്ടേഴ്‌സില്‍ താമസിക്കുന്ന സിറാജിന് വീടൊരുക്കാന്‍ ധനസഹായവുമായി രംഗത്തെത്തിയത്.

സിറാജിന് വേണ്ടി സമാഹരിച്ച തുക പ്രവാസി ഭാരവാഹികളായ അച്ചു പുണ്ടൂര്‍, ഹനീഫ് പുണ്ടൂര്‍, ഷംസു, കെ.എസ് മന്‍സൂര്‍ സാര്‍ത്താങ്കോട്, നാച്ചു പുണ്ടൂര്‍, കാദു പുണ്ടൂര്‍, ശാഫി കടപ്പ്, ഇസ്മായില്‍ കെ.എസ്, അബ്ബാസ് പുണ്ടൂര്‍, ഹമ്മി കല്ലിങ്കോള്‍, ജാപ്പു കല്ലിങ്കോള്‍, റൗഫ് സാര്‍ത്താങ്കോട്, തനിമ പ്രവാസി പ്രതിനിധികളായ കാദര്‍ കെ എ, ശിഹാബ് പി.എസ്, റഹ്മാന്‍ പട്‌ല എന്നിവര്‍ സാമൂഹ്യ പ്രവര്‍ത്തകന്‍ ഹമീദലി മാവിനക്കട്ടയുടെ സാന്നിധ്യത്തില്‍ ഇവിഷന്‍ ചാരിറ്റി ടീമിനെ ഏല്‍പ്പിച്ചു. മുമ്പ് പുണ്ടൂര്‍മൂല റഹ്മാന്റെ വൃക്ക സംബന്ധമായ അസുഖം ഇവിഷന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തനിമ സഹായിച്ചിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad