Type Here to Get Search Results !

Bottom Ad

പത്രത്തില്‍ നിന്ന് പോലീസിലേക്ക്: രഞ്ജിത് രവീന്ദ്രന്‍ ടൗണ്‍ എസ്.ഐ

evisionnews

കാസര്‍കോട് (www.evisionnews.in): കാസര്‍കോട് ടൗണ്‍ പോലീസ് സ്റ്റേഷനില്‍ എസ്.ഐയായി ചുമതലയേറ്റത് മുന്‍ പത്രലേഖകന്‍. സിപിഐയുടെ മുഖപത്രമായ ജനയുഗത്തിന്റെ ലേഖകനായിരുന്ന രഞ്ജിത്ത് രവീന്ദ്രനാണ് ടൗണ്‍ സ്റ്റേഷനില്‍ നിയമനം ലഭിച്ചത്.

മലപ്പുറത്ത് പ്രൊബേഷന്‍ എസ്.ഐയായിരുന്നു. പിന്നീട് പ്രിന്‍സിപ്പല്‍ എസ്.ഐയായി അമ്പലത്തറയിലെത്തി. ആറ് മാസം ഇവിടെ ജോലി ചെയ്ത ശേഷമാണ് കാസര്‍കോട്ടെ നിയമനം. ജേര്‍ണലിസം കോഴ്‌സ് കഴിഞ്ഞ ശേഷം കേരള കൗമുദി കൊല്ലം ബ്യൂറോയില്‍ സബ് എഡിറ്ററായി പ്രവര്‍ത്തിക്കുന്നതിനിടെയായിരുന്നു എസ്.ഐ സെലക്ഷന്‍ ലഭിക്കുന്നത്.


Keywords: Kasaragod-si-police-journalist

Post a Comment

0 Comments

Top Post Ad

Below Post Ad