Type Here to Get Search Results !

Bottom Ad

സെല്‍ഫിക്കിടെ ട്രെയിന്‍തട്ടി പ്ലസ്ടൂ വിദ്യാര്‍ത്ഥി മരിച്ചു

evisionnews

ചെന്നൈ (www.evisionnews.in): ട്രെയിനിന് മുന്നില്‍ സെല്‍ഫി എടുക്കുന്നതിനിടെ പ്ലസ്ടു വിദ്യാര്‍ത്ഥി ട്രെയിന്‍തട്ടി മരിച്ചു. ജയിംസ് സ്ട്രീറ്റില്‍ താമസിക്കുന്ന ദീന സുകുമാറാ (17)ണ് മരിച്ചത്. സുഹൃത്തുക്കളോടൊപ്പം വാണ്ടല്ലൂര്‍ മൃഗശാലയില്‍ പോയി തിരിച്ചുവരുന്നതിനിടെ ഞായറാഴ്ച വൈകിട്ട് ചെന്നൈയിലെ പൂനാമലൈയിലാണ് സംഭവം. 

പിറകില്‍ നിന്ന് പാഞ്ഞുവരുന്ന ട്രെയിനിന് മുമ്പില്‍ നിന്ന് സെല്‍ഫി എടുക്കാനാണ് കുട്ടികള്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കൂടെയുണ്ടായിരുന്ന മറ്റ് കുട്ടികള്‍ പെട്ടെന്നു തന്നെ ട്രാക്കില്‍ നിന്നും ചാടി രക്ഷപ്പെട്ടുവെങ്കിലും ദീന ട്രാക്കില്‍ കുടുങ്ങുകയായിരുന്നു.


Keywords: tamilnad-chennai-news-selfi-accident-train-sunday
Tags

Post a Comment

0 Comments

Top Post Ad

Below Post Ad