Type Here to Get Search Results !

Bottom Ad

എസ്.ഡി.പി.ഐ പ്രവര്‍ത്തകന് വെട്ടേറ്റ് ഗുരുതരം

evisionnews

മംഗളൂരു (www.evisionnews.in): ബണ്ട്വാളലെ എസ്ഡിപിഐ പ്രവര്‍ത്തകനെ അജ്ഞാതസംഘം വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു. തിങ്കളാഴ്ച അര്‍ധരാത്രിക്ക് ശേഷമാണ് സംഭവം. താലൂക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബണ്ട്വാള്‍ കൊളക്കെ സ്വദേശി സക്കറിയ മാലികി(30) നാണ് വെട്ടേറ്റത്. ഇയാള്‍ അപകടനില തരണം ചെയ്തതായി തുമ്പെയിലെ ആശുപത്രി അധികൃതര്‍ അറിയിച്ചു. 

തിങ്കളാഴ്ച രാത്രി ബന്ധുവീട്ടിലേക്ക് ബൈക്കില്‍ പോകുമ്പോഴാണ് നാലംഗസംഘം തടഞ്ഞു നിര്‍ത്തി വെട്ടിയത്. അക്രമവിവരമറിഞ്ഞ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ ആശുപത്രി പരിസരത്ത് തടിച്ചുകൂടിയത് സംഘര്‍ഷാവര്സ്ഥ സൃഷ്ടിച്ചു. ബണ്ട്വാള്‍ ടൗണ്‍ പോലീസ് നിരീക്ഷണത്തിലാണ്.

Keywords: Manglore-news-sdpi-police-bike-stabbed

Post a Comment

0 Comments

Top Post Ad

Below Post Ad