Type Here to Get Search Results !

Bottom Ad

ഈസ്‌റ്റേണ്‍ കമ്പനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ജാതി വിരുദ്ധ സാമ്പാര്‍ തിളയ്ക്കുന്നു

കാസര്‍കോട് (www.evisionnews.in): പ്രമുഖ മസാലക്കൂട്ട് കമ്പനിയായ ഈസ്‌റ്റേണിനെതിരെ സോഷ്യല്‍ മീഡിയയില്‍ ജാതി വിരുദ്ധ സാമ്പാര്‍ തിളയ്ക്കുന്നു. ഈസ്‌റ്റേണ്‍ പുറത്തിറക്കിയ സാമ്പാര്‍ പൊടി പാക്കറ്റില്‍ ബ്രാഹ്മിണ്‍ എന്ന മേമ്പൊടിയും ചേര്‍ത്ത് വിപണിയിലിറക്കിയതിനെതിരെയാണ് പ്രതിഷേധം. ഇവരുടെ മറ്റു ഉല്‍പ്പന്നങ്ങള്‍ 'ബ്രാഹമിണ്‍' എന്ന പദം ചേര്‍ത്ത് ഇറക്കാത്തപ്പോള്‍ സാമ്പാര്‍ പൊടിക്ക് മാത്രം ആ വാക്ക് ചേര്‍ത്തതെനെയാണ് വിമര്‍ശകര്‍ ചോദ്യം ചെയ്യുന്നത്. 

നിലവിലെ മാര്‍ക്കറ്റിംഗില്‍ ബ്രാഹ്മണര്‍ ഉണ്ടാക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് മേന്മ കൂടുതലുണ്ട് എന്ന തെറ്റിദ്ധരിപ്പിക്കുന്ന വിധമാണ് ഈസ്റ്റേണിന്റെ നടപടിയെന്നും പ്രതിഷേധക്കാര്‍ പറയുന്നു. ബ്രാഹ്മണര്‍ക്ക് സമൂഹത്തില്‍ ലഭിക്കുന്ന സ്വീകാര്യതയെ വീണ്ടും അരക്കിട്ടുറപ്പിക്കാനാണ് ഇത്തരം തന്ത്രങ്ങളെന്നും അഭിപ്രായമുയര്‍ന്നു കഴിഞ്ഞു. അതുകൊണ്ട് ഈസ്റ്റേണിന്റെ 'ബ്രാഹമിണ്‍' സാമ്പാര്‍ പൗഡര്‍ ബഹിഷ്‌കരിക്കാനാണ് സോഷ്യല്‍ മീഡിയയില്‍ കാമ്പയിന്‍ ലക്ഷ്യമിടുന്നത്.

'ഇന്ത്യയില്‍ മാത്രമാണ് ജാതി പറഞ്ഞ് ഉത്പന്നങ്ങള്‍ഉല്‍പ്പാദിപ്പിക്കുന്ന ഏക രാജ്യം' എന്ന് എഴുതി ഈസ്റ്റേണിന്റെ 'ബ്രാഹ്മിണ്‍' എന്ന വാക്കിന്റെ അടയാളപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്ററുകളാണ് ഫേസ്ബുക്കില്‍ സജീവമായിരിക്കുന്നത്. നിലവില്‍ നമ്പൂതിരി, ബ്രാഹ്മിണ്‍ എന്നീ പേരുകളില്‍ ഈ മേഖലയില്‍ ബ്രാന്റുകള്‍ നിലവിലുണ്ട്. എന്നാല്‍ ഈസ്‌റ്റേണ്‍ സ്വന്തം ബ്രാന്റിനെ കൂടാതെ മറ്റ് ഉല്‍പ്പന്നങ്ങളില്‍ നിന്നും വ്യത്യസ്തമായി സാമ്പാര്‍ പൊടിക്ക് മാത്രമായി 'ബ്രാഹ്മിണ്‍' എന്ന വാക്ക് പാക്കറ്റില്‍ ചേര്‍ക്കുകയായിരുന്നു.

ഇന്ത്യയില്‍ ഇപ്പോള്‍ കൊടിയ ജാതീയ വിവേചനങ്ങളും അസഹിഷ്ണുതയും ഇതേച്ചൊല്ലി കൊലയും ആത്മഹത്യയും ആക്രമണങ്ങളും വ്യാപിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് ഇപ്പോള്‍ ഈ വിവാദം ഉയര്‍ന്നുവന്നിരിക്കുന്നത്.

Keywords: Kasaragod-news-sambar-social-media-eastern




Post a Comment

0 Comments

Top Post Ad

Below Post Ad