Type Here to Get Search Results !

Bottom Ad

സംസ്ഥാനതല ഹിഫ്‌ള് മത്സരം: ഹാഫിള് അനസ് മാലികിന് ഒന്നാം സ്ഥാനം


തളങ്കര (www.evisionnews.in): ആലുവ സ്‌കൂള്‍ ഓഫ് ഖുആന്‍ ആന്റ് സയന്‍സ് സംഘടിപ്പിച്ച നാലാമത് അഖില കേരള ഹിഫ്‌സ് മത്സരത്തില്‍ തെരുവത്ത് നജാത്ത് തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളജ് വിദ്യാര്‍ത്ഥി ഹാഫിസ് അനസ് മാലിക് ഒന്നാം സ്ഥാനം നേടി. കഴിഞ്ഞ വര്‍ഷം അഖിലേന്ത്യാ മത്സരത്തില്‍ മൂന്നാം സ്ഥാനവും സമസ്ത പൊതുപരീക്ഷയില്‍ ദേശീയ തലത്തില്‍ നാലാം റാങ്കും നേടിയിരുന്നു. 

തളങ്കര ദീനാര്‍ നഗറിലെ ഹനീഫ -നുസൈബ ദമ്പതികളുടെ മകനാണ്. അനസിനെ നജാത്ത് മാനേജ്‌മെന്റ് അഭിനന്ദിച്ചു. സഹീദ് ഹാമിദി, ഹാഫിള് ഷാക്കിറുദ്ദീന്‍, ബാസിം ഗസ്സാലി, സമീര്‍, സിയാദ് തെരുവത്ത് പ്രസംഗിച്ചു.


Keywords: Kasaragod-news-thalanagara-mlikdeenat-rank-hafiz

Post a Comment

0 Comments

Top Post Ad

Below Post Ad