Type Here to Get Search Results !

Bottom Ad

കാട്ടാന ഭീതിയില്‍ റാണിപുരം: വിനോദസഞ്ചാരികളുടെ പ്രവേശനം നിര്‍ത്തി വെച്ചു

രാജപുരം (www.evisionnews.in): കേരളത്തിലെ ഊട്ടി എന്നറിയപ്പെടുന്ന റാണിപുരം വിനോദസഞ്ചാര കേന്ദ്രം കാട്ടാനഭീതിയില്‍. പകലുകളിലും കാട്ടാനകള്‍ കൂട്ടത്തോടെ ഇറങ്ങിയതോടെ ഇവിടെ വിനോദസഞ്ചാരികളുടെ പ്രവേശനം നിര്‍ത്തിവെച്ചിരിക്കുകയാണ്. നേരത്തെ രാത്രി കാലങ്ങളിലാണ് ആനകള്‍ എത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ ഉച്ചതിരിയുമ്പോഴേക്ക് ആനകള്‍ കൂട്ടത്തോടെ സഞ്ചാരം നടത്തുകയാണ്.

റാണിപുരത്തെത്തുന്ന വിനോദ സഞ്ചാരികളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്ന പച്ചപ്പുല്‍മേടുകള്‍കൊണ്ട് മനോഹരമായ മാനിപുറത്താണ് ആനക്കൂട്ടങ്ങളുടെ സഞ്ചാരം. ആനയിറങ്ങുന്നത് തടയാന്‍ സോളാര്‍ വേലി സ്ഥാപിച്ചിരുന്നെങ്കിലും ഇതിന് പുറത്തുകൂടിയാണ് ആനകള്‍ വരുന്നത്. മാലോം വനത്തില്‍നിന്നാണ് കാട്ടാനക്കൂട്ടം കുന്നില്‍ ചെരിവിലെത്തുന്നത്. 

ടൂറിസ്റ്റുകള്‍ വഴിതെറ്റി അപകടത്തില്‍പെടുന്നത് പതിവായതിനെ തുടര്‍ന്ന് വനം വകുപ്പ് സൂരക്ഷയ്ക്കായി മൂന്ന് വാച്ചര്‍മാരെ നിയമിച്ചിട്ടുണ്ട്. മാനിപുറത്തേക്ക് പോകുന്നതിനായി ഫീസ് ഏര്‍പ്പെടുത്താനും വനം വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ആവശ്യമായ കെട്ടിടങ്ങളും പൊതു കക്കൂസുകളും നിര്‍മ്മിച്ചു. വാഹനം പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. എന്നാല്‍ വിനോദസഞ്ചാരികളെ ഭീതിയിലാഴ്ത്തുന്ന ആനക്കൂട്ടങ്ങളെ തടയാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നാണ് ആരോപണം. 


Keywords; Kasaragod-nedws-rajapura-m-ranipuram-elephant-

Post a Comment

0 Comments

Top Post Ad

Below Post Ad