കെ.എസ് ഗോപാലകൃഷ്ണന്‍
കാസര്‍കോട് (www.evisionnews.in): പ്രമുഖ മതപണ്ഡിതനും ചെമ്പിരിക്ക മംഗലാപുരം ഖാസിയുമായിരുന്ന സിഎം അബ്ദുല്ല മൗലവിയുടെ ദുരൂഹമരണം സംബന്ധിച്ച കേസില്‍ പുറത്തുവരാത്ത ഉള്ളുകള്ളികള്‍ പുറത്തെടുക്കാന്‍ കാസര്‍കോട്ടെത്തുന്ന സിബിഐയുടെ പുതിയ അന്വേഷണ സംഘത്തിന് സാധിക്കുമെന്ന വന്‍പ്രതീക്ഷയില്‍ വിശ്വാസി സമൂഹവും പൊതുജനങ്ങളും. ആദ്യം ലോക്കല്‍ പോലീസും തുടര്‍ന്ന് ക്രൈംബ്രാഞ്ചും ഇവര്‍ക്കു പിന്നാലെ സിബിഐയും കേസ് അന്വേഷിച്ചിട്ടും ലക്ഷ്യം കണ്ടിരുന്നില്ല. ഏറ്റവുമൊടുവില്‍ അന്വേഷിച്ച സിബിഐ സംഘം ഖാസിയുടെ മരണം ആത്മഹത്യയാണെന്ന് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതോടെ ആകെ അമ്പരന്നത് ഖാസിയുടെ (www.evisionnews.in)ബന്ധുക്കളും അദ്ദേഹത്തെ ആരാധിക്കുന്ന വിശ്വാസികളുമാണ്.
പ്രമാദമായ ഈ കേസ് തണുത്തറഞ്ഞു കിടന്നപ്പോഴാണ് ഖാസിയുടെ മകന്‍ സിഎം മുഹമ്മദ് ഷാഫി കുടുംബത്തിന്റെയും പിതാവിന്റെ ആശയാദര്‍ശങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്ക് വേണ്ടിയും പുനരന്വേഷണം ആവശ്യപ്പെട്ട് എറണാകുളം സിജെഎം കോടതിയെ സമീപിച്ചത്. കേസിന്റെ വിധി പ്രസ്താവത്തില്‍ മജിസ്‌ട്രേറ്റ് കെ കമനീഷ് പറഞ്ഞത് സിബിഐയുടെ കണ്ടത്തലുകള്‍ അപക്വവും അപര്യാപ്തവുമാണെന്നായിരുന്നു.
ആദ്യം കേസ് അന്വേഷിച്ച സിബിഐയുടെ കണ്ടെത്തിലുകള്‍ക്കെതിര നിശിതമായ പരാമര്‍ശമാണ് സിജെഎം (www.evisionnews.in)നടത്തിയത്. മരണം ആത്മഹത്യയാണെന്ന സിബിഐയുടെ അവകാശവാദം ഒരുതരത്തിലും സ്വീകരിക്കാനാവില്ലെന്ന് വിധിയില്‍ പറയുന്നു.
അതിനിടെ വിധിയുടെ പകര്‍പ്പ് ഇ വിഷന് ലഭിച്ചു. ഇതില്‍ അടിവരയിട്ട് പറയുന്നത് ഖാസി മരണപ്പെട്ട ദിവസം ഭാര്യ ഉള്‍പ്പടെയുളള കുടുംബാംഗങ്ങള്‍ രാവിലെ പത്ത് മണിവരെ ഉറങ്ങിപ്പോയതിന്റെ പൊരുള്‍ പ്രത്യേകമായി കണ്ടെത്തണമെന്നാണ്. ഈ സംഭവത്തില്‍ അസ്വാഭാവികതയുണ്ടെന്നും കോടതി പറയുന്നു. ഖാസി മരണപ്പെടുന്നതിന്റെ (www.evisionnews.in)തൊട്ടുമുമ്പുള്ള മണിക്കൂറുകളില്‍ അദ്ദേഹവുമായി ബന്ധപ്പെട്ടിരുന്ന ആളുകളെ കുറിച്ചു ബന്ധുക്കളെ കുറിച്ചും അന്വേഷിച്ച് വേണ്ട നിഗമനങ്ങളിലെത്തണം. വയോവൃദ്ധനായ ഖാസി എങ്ങനെ സ്വസതിയില്‍ നിന്ന് ഏറെ ദൂരം താണ്ടി ചെമ്പിരിക്ക കടലോരത്തെ കടുക്കക്കല്ല് എന്ന പാറക്കൂട്ടത്തിന് സമീപം എത്തിയതെന്നും അന്വേഷണ വിധേയമാക്കണം. പുനരന്വേഷണത്തില്‍ സൈക്കോളജിക്കല്‍ ഓട്ടോപ്‌സി പരിശോധന നടത്തി മരണത്തിലെത്തിച്ചതിന്റെ കാരണം കണ്ടെത്തണം(www.evisionnews.in). മൃതദേഹം കാണപ്പെട്ട സ്ഥലത്തിന് സമീപം ഉയര്‍ന്നു നില്‍ക്കുന്ന കരിമ്പാറക്കൂട്ടത്തിന് മുകളില്‍ ഇദ്ദേഹത്തിന്റെ ചെരുപ്പുകളും സ്ഥിരമായി ഉപയോഗിക്കുന്ന ഊന്നുവടിയും കാണപ്പെട്ടതിലെ സാഹചര്യയും ശാസ്ത്രീയമായ അന്വേഷണത്തിന് വിധേയമാക്കണമെന്നും വിധിയിലുണ്ട്. ഖാസി വീട്ടില്‍ അദ്ദേഹം ഉപയോഗിച്ച മുറിയിലെ രംഗങ്ങളെ കുറിച്ചും പെരുപ്പിച്ചു കാട്ടുംവിധമാണ് റിപ്പോര്‍ട്ടിലുള്ളത്. പുറത്തുപോകുമ്പോള്‍ സ്ഥിരമായി തലപ്പാവും കണ്ണടയും അടിവസ്ത്രവും ധരിക്കാറുള്ള അദ്ദേഹം ഇതൊന്നുമില്ലാതെ പുറത്തുപോയതിനെകുറിച്ച് മനശാസ്ത്രപരമായ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും വിധിയില്‍ പറയുന്നു.
Keywords: Kasaragod-Qasi-case-Qazi
Post a Comment
0 Comments