Type Here to Get Search Results !

Bottom Ad

അഫ്‌സല്‍ ഗുരു അനുസ്മരണം: ദില്ലി സര്‍വകലാശാല മുന്‍ പ്രൊഫസര്‍ കസ്റ്റഡിയില്‍

evisionnews

ന്യൂഡല്‍ഹി (www.evisionnews.in): അഫ്‌സല്‍ ഗുരു അനുസ്മരണം സംഘടിപ്പിച്ചെന്ന പേരില്‍ ദില്ലി സര്‍വകലാശാല മുന്‍ പ്രൊഫസര്‍ എസ്.എ.ആര്‍ ഗീലാനിയെ ദില്ലി പോലീസ് കസ്റ്റഡിയില്‍ എടുത്തു. ദില്ലി പ്രസ് ക്ലബില്‍ നടത്തിയ പരിപാടിയുടെ പേരിലാണ് നടപടി. ചടങ്ങില്‍ അഫ്‌സല്‍ ഗുരു അനുകൂല മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നതായാണ് പരാതി. എസ്എഎല്‍ ഗിലാനിയെ പോലീസ് ചോദ്യം ചെയ്യലിന് വിധേയനാക്കും. നേരത്തെ പാര്‍ലമെന്റ് ആക്രമണക്കേസില്‍ ആരോപണ വിധേയനായ ഗീലാനിയെ തെളിവുകള്‍ ഇല്ലാത്തതിനാല്‍ വെറുതെ വിട്ടിരുന്നു.

വാര്‍ത്താ ചാനലുകളിലെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ കേസെടുക്കുകയായിരുന്നെന്ന് പാര്‍ലമെന്റ് പാര്‍ക്ക് പോലീസ് സ്റ്റേഷന്‍ അറിയിച്ചു. കേസെടുക്കുമ്പോള്‍ ആരുടെയും പരാതി കിട്ടിയിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കുന്നു. ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചവരുടെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചതിനെത്തുടര്‍ന്നാണ് കസ്റ്റഡിയിലെടുത്തത്. പരിപാടിയിലുണ്ടായിരുന്നവരെ ചോദ്യം ചെയ്യും. ബുധനാഴ്ച നടന്ന പരിപാടിക്കായി ഹാള്‍ ബുക്ക് ചെയ്ത അംഗത്തിനെതിരെ പ്രസ്‌ക്ലബ്ബ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.


Keywords: delhi-afazal-guru
Tags

Post a Comment

0 Comments

Top Post Ad

Below Post Ad