Type Here to Get Search Results !

Bottom Ad

പി ജയരാജന്റെ മുന്‍കൂര്‍ ഹര്‍ജി 10ന് പരിഗണിക്കും

കൊച്ചി (www.evisionnews.in): കതിരൂര്‍ മനോജ് വധക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി പി. ജയരാജന്‍ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കുന്നത് പത്താം തിയതിയിലേക്ക് മാറ്റി. മനോജിന്റെ സഹോദരന്‍ ഉദയകുമാര്‍ കേസില്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്. തലശ്ശേരി സെഷന്‍സ് കോടതി ജാമ്യാപേക്ഷ നിരസിച്ചതിനെതിരെയാണ് ജയരാജന്റെ അപ്പീല്‍. അന്വേഷണ ഏജന്‍സി തന്നെ ചോദ്യം ചെയ്തിട്ടുണ്ടെന്നും എന്നാല്‍ ഗൂഢാലോചനക്കുറ്റം ചുമത്തത്തക്ക കാരണമൊന്നും ലഭിച്ചിട്ടില്ലെന്നും അപ്പീലില്‍ പറയുന്നു.

നിയമവിരുദ്ധ പ്രവര്‍ത്തനം തടയന്‍ നിയമം (യു.എ.പി.എ.) പ്രകാരമുള്ള കുറ്റമാണ് സി.ബി.ഐ തനിക്കെതിരെ ചുമത്തിയിട്ടുള്ളത്. പ്രസ്തുത നിയമപ്രകാരമുള്ള കുറ്റത്തിന് ജാമ്യം നല്‍കരുതെന്നാണ് വ്യവസ്ഥ. എന്നാല്‍ തന്റെ പേരില്‍ ആ കുറ്റം ചുമത്താനുള്ള കാരണം വ്യക്തമല്ല. പ്രസ്തുത നിയമപ്രകാരമുള്ള കുറ്റം ചുമത്താനുണ്ടെങ്കില്‍ മാത്രമേ ജാമ്യം നിഷേധിക്കാവൂ. ഗൂഢാലോചനക്കുറ്റത്തിന് കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

2016 ജനവരി 21നാണ് ജയരാജനെ കേസില്‍ 25 പ്രതിസ്ഥാനത്ത് സി.ബി.ഐ. ചേര്‍ത്തത്. 1997 മുതല്‍ സുരക്ഷ മുന്‍നിര്‍ത്തി തന്നോടൊപ്പം ഗണ്‍മാന്‍ ഉള്ളതാണ്. തന്റെ നീക്കങ്ങള്‍ അപ്പപ്പോല്‍ മേധാവികളെ അറിയിക്കുന്നുമുണ്ടാകും. ഗൂഢാലോചനക്കുറ്റം ചുമത്തിയത് അനാവശ്യമാണെന്നാണ് വാദം. സെഷന്‍സ് കോടതി ജനവരി 30നാണ് ജയരാജന്റെ മുന്‍ ജാമ്യാപേക്ഷ തള്ളിയത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad