Type Here to Get Search Results !

Bottom Ad

വെളളക്കെട്ടില്‍ കുളിക്കുന്നതിനിടെ യുവതി മുങ്ങിമരിച്ചു

കാഞ്ഞങ്ങാട് (www.evisionnews.in): വെള്ളക്കെട്ടില്‍ കുളിക്കുന്നതിനിടയില്‍ യുവതി മുങ്ങിമരിച്ചു. കാര്യങ്കോട് പനങ്ങാട്ടെ വട്ടത്തുമൂലയില്‍ ഭാസ്‌കരന്റെ ഭാര്യ രമണി (36)യാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് വീട്ടിനടുത്തുള്ള വെള്ളക്കെട്ടിലാണ് അപകടം. കൂലിത്തൊഴിലാളിയായ രമണി ജോലി കഴിഞ്ഞ് കുളിക്കാന്‍ പോയതായിരുന്നു. ഏറെ സമയം കഴിഞ്ഞിട്ടും തിരിച്ചുവരാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് മരിച്ചനിലയില്‍ കണ്ടത്. ചുള്ളിക്കര ഓട്ടക്കണ്ടം സ്വദേശിനിയാണ്. മക്കള്‍: നന്ദന, ജിഷ്ണു (ഇരുവരും വിദ്യാര്‍ത്ഥികള്‍).

Post a Comment

0 Comments

Top Post Ad

Below Post Ad