Type Here to Get Search Results !

Bottom Ad

ദേശീയപാതയില്‍ കള്‍വര്‍ട്ടുകളുടെ വീതി കൂട്ടണം -ജനതാദള്‍

കുമ്പള: ദേശീയപാതയില്‍ അപകടം പതിവായ കുമ്പള മാവിനക്കട്ടയിലെ സ്വകാര്യ ആശുപത്രിക്ക് സമീപവും ദേവിനഗറില്‍ ഗാരേജിനു സമീപവും കള്‍വര്‍ട്ടുകളുടെ വീതി കൂട്ടണമെന്ന് ജനതാദള്‍ (യുണൈറ്റഡ്) മഞ്ചേശ്വരം മണ്ഡലം ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു. ഈ സ്ഥലങ്ങളില്‍ നിലവില്‍ റോഡിനു വീതി ഇല്ലാത്തത് മൂലം കാല്‍നട യാത്രക്കാരും വാഹനങ്ങള്‍ ഓടിക്കുന്നവരും ഒരു പോലെ അപകട ഭീഷണി നേരിടുന്നു. 

കുമ്പള റെയില്‍വേ സ്റ്റേഷനില്‍ റിസര്‍വേഷന്‍ ക്ലര്‍ക്കിനെ നിയമിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മുമ്പ് റിസര്‍വേഷന്‍ സൗകര്യം ഉണ്ടായിരുന്നെങ്കിലും ക്ലര്‍ക്കിനെ സ്ഥലം മാറ്റുകയും പകരം ആളെ നിയമിക്കാത്തത് മൂലം റിസര്‍വേഷന്‍ സൗകര്യം നിലയ്ക്കുകയായിരുന്നു. 

ജെ.ഡി.യു ജില്ലാ പ്രസിഡണ്ട് എ.വി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കെ മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. സിദ്ദിഖ് അലി മൊഗ്രാല്‍, സിദ്ദിഖ് റഹ്മാന്‍, മുഹമ്മദ് സാലി, ഭാസ്‌കരന്‍ കോട്ടൂര്‍, എം.എച്ച് ജനാര്‍ധന, ഇബ്രാഹിം കൊപ്പളം, പി. കരുണാകര, ഹംസ , മുഹമ്മദ് ഷാര്‍ജ, അബ്ദുള്ള, ദാമോദര, അബ്ദുള്ള കുഞ്ഞി, അഹമ്മദ് അലി കുമ്പള, ഫവാസ് ഇബ്രാഹിം പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad