Type Here to Get Search Results !

Bottom Ad

യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്: പ്രതി കുറ്റക്കാരന്‍, വിധി ആറിന്


evisionnews

കാസര്‍കോട് (www.evisionnews.in): പ്രണയാഭ്യര്‍ത്ഥന നിരസിച്ച വൈരാഗ്യത്തില്‍ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് അഡീഷണല്‍ ജില്ലാ സെഷന്‍സ് (രണ്ട്)കോടതി കണ്ടെത്തി. വിധി ഫെബ്രുവരി ആറിന് പ്രസ്താവിക്കും. കുമ്പള, ഉജാര്‍ ഉളുവാറിലെ അബൂബക്കറിന്റെ മകള്‍ ഫാത്തിമത്ത് സുഹറ (18) യെ കഴുത്തറുത്ത് കൊല്ലപ്പെടുത്തിയ കേസിലെ പ്രതിയും കര്‍ണ്ണാടക ബണ്ട്വാള്‍ താലൂക്കിലെ ഉജിരക്കര ബളാല വില്ലേജിലെ മുണ്ടത്തിയാര്‍ ഹൗസിലെ ബി.എം. ഉമ്മര്‍ എന്ന ഉമ്മര്‍ബ്യാരി (33)യെയാണ് കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. 

2006 ഡിസംബര്‍ 28ന് രാത്രിയാണ് സംഭവം. പള്ളിത്തോട്ടത്തില്‍ ജോലിക്കാരനായി എത്തിയ പ്രതി സ്ഥലവാസിയായ ഫാത്തിമത്ത് സുഹറയെ പരിചയപ്പെടുകയും പ്രണയാഭ്യര്‍ത്ഥന നടത്തുകയുമായിരുന്നു. എന്നാല്‍ പ്രണയാഭ്യര്‍ത്ഥന യുവതി നിരസിച്ചു. ഇതിന്റെ പ്രതികാരമായാണ് കൊല നടത്തിയതെന്നാണ് കേസ്. കുമ്പള പൊലീസ് കേസ് രജിസ്റ്റര്‍ചെയ്ത കേസാണിത്.

സംഭവ ദിവസം രാത്രി ഫാത്തിമത്ത് സുഹ്‌റയുടെ വീട്ടിലെത്തിയ പ്രതി വീടിനോടു ചേര്‍ന്ന തെങ്ങിലൂടെ വീടിന്റെ മേല്‍ക്കൂരയില്‍ കയറുകയും തുടര്‍ന്ന് ഓടിളക്കി ഫാത്തിമത്ത് സുഹ്‌റ കിടന്നുറങ്ങിയിരുന്ന മുറിയിലിറങ്ങി കഴുത്തറുത്ത് കൊല്ലുകയുമായിരുന്നു. പിറ്റേന്ന് രാവിലെയാണ് കൊലപാതകം പുറംലോകമറിഞ്ഞത്. 

കുമ്പള സി.ഐ ആയിരുന്ന ടി.പി രഞ്ജിത്താണ് കേസന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. പിന്നീട് കേസിന്റെ വിചാരണ തുടങ്ങാനിരിക്കേ മുങ്ങിയ പ്രതിയെ കര്‍ണ്ണാടക ആന്ധ്രാപ്രദേശ് അതിര്‍ത്തിയില്‍ ഒളിവില്‍ കഴിഞ്ഞപ്പോഴും പ്രതിയെ പിടികൂടിയത് ടി.പി.രഞ്ജിത്ത് തന്നെയാണ്. കേസില് ഇരുപത്തി രണ്ട് സാക്ഷികളെ വിസ്തരിച്ചു. യൂത്ത് ലീഗ് നേതാവ് യൂസുഫ് ഉളുവാര്, സുഹറയുടെ മാതാപിതാക്കളായ അബൂബക്കര്, നഫീസ, സഹോദരി ഹവ്വമ്മ എന്നിവരാണ് കേസിലെ മുഖ്യസാക്ഷികള്.


Keywords: Kasaragod-court-order

Post a Comment

0 Comments

Top Post Ad

Below Post Ad