Type Here to Get Search Results !

Bottom Ad

അസഹിഷ്ണുതയെ കുറിച്ച് പ്രതികരിക്കാന്‍ സിപിഎമ്മിന് ധാര്‍മിക അവകാശമില്ല -ശംസുദ്ദീന്‍ കിന്നിംഗാര്‍

evisionnews

എതിര്‍ത്തോട് (www.evisionnews.in): വിദ്യാര്‍ത്ഥി നേതാവായ അരിയില്‍ ഷുക്കൂറിനെയും അധ്യാപകനായ ജയകൃഷ്ണന്‍ മാഷിനെയും ടിപി ചന്ദ്രശേഖരനെയും ക്രൂരമായി കൊലപ്പെടുത്തിയ സിപിഎമ്മിന് അസഹിഷ്ണുതയെ കുറിച്ച് പ്രതികരിക്കാന്‍ ധാര്‍മിക അവകാശമില്ലെന്ന് മുസ്‌ലിം യൂത്ത് ലീഗ് കാസകോട് മണ്ഡലം വൈസ് പ്രസിഡണ്ട് ശംസുദ്ദീന്‍ കിന്നിംഗാര്‍. എം.എസ്.എഫ് എതിര്‍ത്തോട് ശാഖ കമ്മിറ്റി സംഘടിപ്പിച്ച അരിയില്‍ ഷുക്കൂര്‍ അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സനദിന്റെ ഖിറാഅത്തോടെ തുടക്കം കുറിച്ച അനുസ്മരണം എംഎസ്എഫ് ശാഖ പ്രസിഡണ്ട് റാഷിദ് വൈ അധ്യക്ഷത വഹിച്ചു. മുന്‍ ജില്ലാ സെക്രട്ടറി എം.എ നജീബ് മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് ലീഗ് മണ്ഡലം വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുത്ത ശംസുദ്ധീന്‍ കിണിംഗറിനെ എസ്.ടി.യു നേതാവ് ഇബ്രാഹിം സി.എ ഉപഹാരം നല്‍കി. സാംസ്‌കാരിക രാഷ്രടിയ വിദ്യാഭ്യാസ മേഖലയിലെ നിറസാന്നിധ്യമായ എം.എ നജീബിന് എം.എസ്.എഫ് കാസര്‍കോട് ജില്ലാ സെക്രട്ടറി അസ്ഹറുദ്ദീന്‍ എതിര്‍ത്തോട് ഉപഹാരം നല്‍കി. ശാഖ യൂത്ത് ലീഗ് പ്രസിഡണ്ട് അര്‍ഷാദ് എതിര്‍ത്തോട്, സെക്രട്ടറി പി.എസ് സിറാജ്, എം.എസ്.എഫ് ചെങ്കള പഞ്ചായത്ത് സെക്രട്ടറി ഷാനിഫ് നെല്ലിക്കട്ട, ഷാനിഫ് അഹമ്മദ് യാസര്‍ കുന്നില്‍ ഖാദര്‍, സി,എ ഷംസീര്‍ സംബന്ധിച്ചു. ശാഖാ സെക്രട്ടറി നാഫിഹ് സ്വാഗതവും ട്രഷറര്‍ റിയാസ് തായല്‍ നന്ദിയും പറഞ്ഞു.


Post a Comment

0 Comments

Top Post Ad

Below Post Ad