Type Here to Get Search Results !

Bottom Ad

സരിതപ്പേടിയില്‍ ഉമ്മന്‍ചാണ്ടി, മോദിയുടെ വിവരങ്ങള്‍ തേടി ഭാര്യ യശോദ ബെന്‍


മുംബൈ (www.evisionews.in): സരിത എസ് നായര്‍ കേരളത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പാസ്‌പോര്‍ട്ടിലെ വിവരങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് ഭാര്യ യശോദ ബെന്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷ സമര്‍പ്പിച്ചത് രാജ്യ തലസ്ഥാനത്തെ രാഷട്രീയ കേന്ദ്രങ്ങളുടെയും പ്രമുഖമാധ്യങ്ങളുടെയും ശ്രദ്ധപിടിച്ചെടുത്തു. 

നിലയ്ക്കാത്ത വിദേശയാത്രകളും വിദേശതലവന്‍മാരെ സ്വീകരിക്കുന്നതും പതിവാക്കി മാറ്റിയ മോദിക്ക് പാസ്‌പോര്‍ട്ട് ലഭിക്കുന്നതിനായി സമര്‍പ്പിച്ച രേഖകളെ കുറിച്ചാണ് യശോദ ബെന്‍ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടത്. 

അഹമ്മദാബാദിലെ റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസിലാണ് യശോദബെന്‍ അപേക്ഷ നല്‍കിയത്. സഹോദരന്‍ അശോക് മോദിക്കൊപ്പമാണ് അപേക്ഷ നല്‍കാനായി യശോദബെന്‍ എത്തിയത്. ചോദ്യങ്ങള്‍ക്ക് 30 ദിവസത്തിനകം മറുപടി നല്‍കുമെന്ന് പാസ്‌പോര്‍ട്ട് ഓഫീസര്‍ എസ്.എ ഖാന്‍ പറഞ്ഞു. പാസ്‌പോര്‍ട്ടിനായി യശോദബെന്‍ കഴിഞ്ഞ വര്‍ഷം സമര്‍പ്പിച്ച അപേക്ഷ അധികൃതര്‍ നിരസിച്ചിരുന്നു. 

വിവാഹ സര്‍ട്ടിഫിക്കറ്റോ മോദിയുമായുള്ള സംയുക്ത സത്യവാങ്മൂലമോ നല്‍കാത്തതിനെ തുടര്‍ന്നായിരുന്നു അപേക്ഷ നിരസിക്കപ്പെട്ടിരുന്നത്. നേരത്തെ തനിക്കേര്‍പ്പെടുത്തിയ സുരക്ഷയെ കുറിച്ച് വിശദാംശങ്ങള്‍ തേടി യശോദബെന്‍ വിവരാവകാശം സമര്‍പ്പിച്ചിരുന്നു. പതിനേഴാം വയസിലാണ് മോദി തന്നെ വിവാഹം ചെയ്തതെന്നും മൂന്ന് വര്‍ഷം നീണ്ട ദാമ്പത്യജീവിതത്തില്‍ മൂന്ന് മാസം മാത്രമാണ് തങ്ങള്‍ ഒരുമിച്ച് ജീവിച്ചതെന്നും യശോദ ബെന്‍ നേരെത്തെ വ്യക്തമാക്കിയിരുന്നു. 

Keywords: mod-news-national-news
Tags

Post a Comment

0 Comments

Top Post Ad

Below Post Ad