Type Here to Get Search Results !

Bottom Ad

മംഗളൂരു ജയിലിലെ മൊബൈല്‍ ജാമര്‍ നാട്ടുകാരെ ജാമാക്കി

evisionnews

മംഗളൂരു (www.evisionnews.in): കൊടുംകുറ്റവാളികളെ പാര്‍പ്പിച്ചിട്ടുള്ള മംഗളൂരു ജില്ലാ ജയിലില്‍ സ്ഥാപിച്ച മൊബൈല്‍ ജാമര്‍ നാട്ടുകാരെ ജാമാക്കി കളഞ്ഞു. ജയില്‍ ജാമാര്‍ മൂലം പരിസരത്തെ മൊബൈല്‍ ഫോണുകളെല്ലാം ദിവസങ്ങളായി സ്വിച്ച് ഓഫിലാണ്. ഇതുമൂലം സമീപത്തെ താമസക്കാര്‍ക്കും വ്യാപാരസ്ഥാപനങ്ങളിലുള്ളവര്‍ക്കും കനത്ത കഷ്ട നഷ്ടങ്ങളാണ് നേരിട്ടുവരുന്നത്.

മാസങ്ങള്‍ക്ക് മുമ്പ് രണ്ട് കൊലക്കുറ്റവാളികള്‍ ജയിലിനുള്ളില്‍ നടന്ന കലാപത്തിനിടയില്‍ വെട്ടേറ്റു മരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ജയിലില്‍ കുറ്റവാളികള്‍ അധികൃതരുടെ കണ്ണുവെട്ടിച്ച് കൈകാര്യം ചെയ്യുന്ന മൊബൈല്‍ ഫോണുകള്‍ നിശബ്ദമാക്കാന്‍ ജാമര്‍ സ്ഥാപിച്ചത്. ഇതാണ് പരിസരവാസികള്‍ക്ക് ഒന്നടങ്കം തീരാശല്യമായി മാറിയത്. ജയിലിലെ കൊലക്ക് ശേഷം നിരവധി തവണ നടത്തിയ റെയ്ഡില്‍ നൂറുകണക്കിന് മൊബൈല്‍ ഫോണുകളാണ് പിടിച്ചെടുത്തത്. 

വടിവാളുള്‍പ്പടെയുള്ള മാരകായുധങ്ങളും പാചക സാമഗ്രികളും വിവിധ സെല്ലുകളില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. ജയില്‍ ഡിജിപി അടക്കമുള്ളവര്‍ അതിനിടെ സ്ഥലം സന്ദര്‍ശിച്ച് സുരക്ഷാ ക്രമീകരണങ്ങള്‍ അടിക്കടി ശക്തമാക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി സ്ഥാപിച്ച ജാമറാണ് ഇപ്പോള്‍ പരിസരവാസികള്‍ക്ക് ശാപമായി മാറിയത്.


Keywords: Karnataka-manglore-news-jail-jammer-mobile-

Post a Comment

0 Comments

Top Post Ad

Below Post Ad