Type Here to Get Search Results !

Bottom Ad

മംഗളൂരുവില്‍ 17കാരികളായ രണ്ട് കോളജ് വിദ്യാര്‍ത്ഥിനികളെ കാണാതായി

evisionnews

മംഗളൂരു (www.evisionnews.in): നഗരത്തില്‍ നിന്ന് ദുരൂഹസാഹചര്യത്തില്‍ കാണാതായ രണ്ട് കോളജ് വിദ്യാത്ഥിനികളെ കണ്ടെത്താനാവാതെ പോലീസ് വട്ടംകറങ്ങുന്നു. പ്രീ യൂണിവേഴ്‌സിറ്റി കോഴ്‌സിന് പഠിക്കുന്ന 17കാരികളായ സ്മൃതി, ജാക്വലിന്‍ എന്നിവരെയാണ് ഫെബ്രുവരി ഒന്നു മുതല്‍ കാണാതായത്. ക്ലാസ് കഴിഞ്ഞ് 2.30ന് കോളജ് കാമ്പസ് വിട്ട ഇരുവരും വീട്ടിലെത്താത്തതിനെ തുടര്‍ന്ന് അന്നു വൈകിട്ട് തന്നെ രക്ഷിതാക്കള്‍ മംഗളൂരു നോര്‍ത്ത് പോലീസില്‍ പരാതി നല്‍കിയിരുന്നു. 

ഒരാള്‍ നഗരത്തിലെ ചിലിമ്പി സ്വദേശിനിയും മറ്റൊരാള്‍ സൂറത്ത്കലിലുമാണ്. ഇരുവരും മൊബൈല്‍ ഫോണ്‍ കൊണ്ടുപോയിട്ടില്ല. ഇവരുടെ കൈയില്‍ കൂടുതല്‍ പണമുണ്ടാകാന്‍ സാധ്യതയില്ലെന്നും രക്ഷിതാക്കള്‍ പറഞ്ഞു. പോലീസ് കമ്മീഷണര്‍ എം ചന്ദ്രശേഖറുടെ ഉത്തരവു പ്രകാരം ഇരുവരെയും കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഈ സംഘം ഇരുവരെയും കുറിച്ചുള്ള വിവരം സഹപാഠികളില്‍ നിന്ന് ശേഖരിച്ചിട്ടുണ്ട്. പെണ്‍കുട്ടികളെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ 09480805338, 0824 2220516 എന്ന പോലീസ് നമ്പറുകളില്‍ ബന്ധപ്പെടണം.


Keywords: Karnataka-news-missing-two-college-students

Post a Comment

0 Comments

Top Post Ad

Below Post Ad