Type Here to Get Search Results !

Bottom Ad

കുഞ്ഞാലിക്കുട്ടി ചതിക്കില്ല: നമ്പാന്‍ കൊള്ളാം -മാണി

evisionnews
കോട്ടയം (www.evisionnews.in): രാഷ്ട്രീയത്തില്‍ പലരെയും വിശ്വസിക്കാന്‍ കൊള്ളില്ലെന്നും നമ്പാന്‍ കൊള്ളുന്നത് കുഞ്ഞാലിക്കുട്ടിയെ മാത്രമാണെന്നും മാണി പറഞ്ഞു. കെട്ടിപ്പിടിച്ച് പുണരുകയും കുതികാല്‍ വെട്ടുകയും ചെയ്യുന്ന സാഹചര്യമാണ്. കോട്ടയത്ത് പി.കെ കുഞ്ഞാലിക്കുട്ടി നയിക്കുന്ന കേരളയാത്രയുടെ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കെ.എം മാണി.
ബാര്‍ കോഴക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എസ്.പി സുകേശനും ബിജു രമേശും ഗൂഢാലോചന നടത്തിയെന്ന പുതിയ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് മാണി തുറന്നടിച്ചത്. മാസങ്ങള്‍ക്ക് മുമ്പ് തന്നെ സുഷേശനെതിരായ റിപ്പോര്‍ട്ട് ലഭിച്ചുവെങ്കിലും നടപടി എടുക്കാതെ ആഭ്യന്തര വകുപ്പ് ഈ റിപ്പോര്‍ട്ട് പൂഴ്ത്തിവച്ചുവെന്നാണ് ആരോപണം. ഇതിനെതിരെ കേരള കോണ്‍ഗ്രസില്‍ അമര്‍ഷം പുകയുകയാണ്. ഈ വിഷയത്തില്‍ ആദ്യ പ്രതികരണമെന്ന നിലയിലാണ് കെ.എം മാണിയുടെ പ്രസ്താവന.


Post a Comment

0 Comments

Top Post Ad

Below Post Ad