Type Here to Get Search Results !

Bottom Ad

വി.എസിനോട് നന്ദിപറഞ്ഞ് മാണി സഭയില്‍ സൃഷ്ടിച്ചത് നാടകീയ രംഗങ്ങള്‍


തിരുവനന്തപുരം (www.evisionnews.in): നിയമസഭയില്‍ പ്രതിപക്ഷത്തെ നേരിട്ടെത്തി അഭിനന്ദിച്ച് മുന്‍ ധനമന്ത്രിയും കേരളാ കോണ്‍ഗ്രസ് ചെര്‍മാനുമായ കെ.എം മാണി സൃഷ്ടിച്ച നാടകീയ രംഗങ്ങള്‍ ഭരണപക്ഷത്തെ അങ്കലാപ്പിലാക്കി. സഭയില്‍ കെ മുരളീധരന്‍ സംസാരിക്കുന്നതിന് സമാന്തരമായി വി എസ് സുനില്‍കുമാര്‍ നടുക്കളത്തില്‍ പ്രസംഗിച്ചപ്പോളാണ് സഭയില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. 

കോടതി സീസറിന്റെ ഭാര്യ സംശയത്തിന് അതീതയായിരിക്കണമെന്നാണ് പറഞ്ഞതെന്നും ഇപ്പോളും സംശയത്തിലായ സീസറിന്റെ ഒരു ഭാര്യയായ ബാബു മന്ത്രിസഭയില്‍ തുടരുകയാണെന്നും വിഎസ് സുനില്‍ കുമാര്‍ പ്രസംഗിച്ചു. ഇത് ഇരട്ടനീതിയാണെന്ന സുനില്‍കുമാറിന്റെ പ്രസ്താവനയെ ഡസ്‌കിലടിച്ചാണ് കെ എം മാണി സ്വീകരിച്ചത്. ഇതോടൊപ്പം പരസ്യമായി സന്തോഷം പ്രകടിപ്പിക്കാനും മാണി ധൈര്യംകാട്ടി.

പ്രസംഗത്തിന് ശേഷം പ്രതിപക്ഷ ബെഞ്ചിലെത്തി പ്രതിപക്ഷ നേതാവിനെയും സുനില്‍കുമാറുള്‍പ്പെടെയുള്ളയുള്ളവരോടും മാണി നന്ദി രേഖപ്പെടുത്തി. പ്രതിപക്ഷ നേതാക്കളെ ഹസ്തദാനം ചെയ്താണ് മാണി മടങ്ങിയത്. നിങ്ങളെങ്കിലും ഇത് പറഞ്ഞല്ലോ എന്നാണ് മാണി ബെഞ്ചിലെത്തി പറഞ്ഞതെന്ന് വിഎസ് സുനില്‍കുമാര്‍ എംഎല്‍എ പറഞ്ഞു.

കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം ബാര്‍ കോഴ വിവാദം വന്നയുടന്‍ ഉയര്‍ത്തുന്ന ആരോപണമാണ് കെ ബാബുവിനും കെഎം മാണിക്കും ഇരട്ടനീതീയാണ് ലഭിക്കുന്നതെന്നത്. ഈ ആരോപണമാണ് ഇപ്പോള്‍ പ്രതിപക്ഷവും ഉയര്‍ത്തുന്നത്. തനിക്ക് കോണ്‍ഗ്രസില്‍ നിന്ന് നീതി കിട്ടിയില്ലെന്ന അഭിപ്രായം മുമ്പ് തന്നെ മാണി പരസ്യമായി പങ്ക് വെച്ചിരുന്നു. കോണ്‍ഗ്രസിനെതിരെ ഒളിയമ്പുമായി കഴിഞ്ഞ ദിവസം ലീഗ് വേദിയിലും മാണി പ്രസംഗിച്ചിരുന്നു

Tags

Post a Comment

0 Comments

Top Post Ad

Below Post Ad