Type Here to Get Search Results !

Bottom Ad

പ്രാര്‍ത്ഥന ഫലിച്ചില്ല: ഹനുമാന്തപ്പ മരണത്തിന് കീഴങ്ങി


ന്യൂഡല്‍ഹി (www.evisionews.in):  സിയാച്ചിനിലെ മഞ്ഞിനടിയില്‍ നിന്ന് രക്ഷപ്പെടുത്തിയ ലാന്‍സ് നായക് ഹനുമാന്തപ്പ അന്തരിച്ചു. വ്യാഴാഴ്ച രാവിലെ 11.45 ഓടെ ദില്ലിയില്‍ ആര്‍.ആര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. അവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചതും ശ്വാസതടസ്സവുമാണ് മരണത്തിന് കാരണമെന്ന് വിദഗ്ധ ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
ഫെബ്രുവരി മൂന്നിനാണ് ഹനുമാന്തപ്പ മഞ്ഞുപാളികള്‍ക്കിടയില്‍പെട്ടത്. 20,500 അടി ഉയരത്തില്‍ മൈനസ് 45 ഡിഗ്രി ശൈത്യത്തില്‍ മഞ്ഞുമലയ്ക്കു കീഴില്‍ 30 അടി താഴെ ചൊവ്വാഴ്ചയാണ് ഹനുമന്തപ്പയെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയത്. മഞ്ഞുപാളികള്‍ക്കിടയില്‍ നിന്നും ജീവനോടെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞുവെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യനില തീരെ മോശമായിരുന്നു. ഹനുമന്തപ്പയുടെ വൃക്കകളും കരളും പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല. കടുത്ത ന്യുമോണിയയും ബാധിച്ചിരുന്നു. തലച്ചോറിലേക്ക് ഓക്‌സിജന്‍ പ്രവഹിക്കുന്ന അവസ്ഥയിലായിരുന്നില്ല.
പത്തു സൈനികര്‍ അപകടത്തില്‍പ്പെട്ടതില്‍ ആരും രക്ഷപ്പെടും എന്നു കരുതിയിരുന്നില്ല. എന്നാല്‍ അത്ഭുതകരമായി ഹനുമന്തപ്പയുടെ ശരീരത്തില്‍ ജീവന്‍ നിലനില്‍ക്കുകയായിരുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad