Type Here to Get Search Results !

Bottom Ad

എല്‍.ബി.എസില്‍ വിദ്യാര്‍ത്ഥി സംഘട്ടനം: നാലു പേര്‍ റിമാന്റില്‍


ആദൂര്‍ (www.evisionnews.in): പൊവ്വല്‍ എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളജില്‍ എസ്.എഫ്.ഐ -എംഎസ്എഫ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘട്ടനവുമായി ബന്ധപ്പെട്ട് നാലുപേര്‍ റിമാന്റില്‍. ഇന്നലെ ഉച്ചക്ക് 12 മണിയോടെയാണ് സംഘട്ടനമുണ്ടായത്. വിവരമറിഞ്ഞെത്തിയ പോലീസിന് നേരെയും കയ്യേറ്റ ശ്രമം നടന്നു. സംഭവവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികളായ ചെങ്കളയിലെ അബൂബക്കര്‍ അല്‍ത്താഫ്(20), മലപ്പുറത്തെ ശരത്(20), തളിപ്പറമ്പ് സ്വദേശി രാഹുല്‍(19), കാസര്‍കോട് സ്വദേശി വിഷ്ണു വിവേക്(20) എന്നിവരെ ആദൂര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ നാലുപേരെയും റിമാന്റ് ചെയ്തു. സംഘട്ടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും മര്‍ദ്ദിച്ചതിനുമാണ് കേസെടുത്തിട്ടുള്ളത്. 


Keywords: Kasaragod-news-adhur-lbs-police-case

Post a Comment

0 Comments

Top Post Ad

Below Post Ad