Type Here to Get Search Results !

Bottom Ad

റോഡ് വികസനത്തിന് മരം മുറിച്ച് കെഎസ്ടിപി വന്‍തുക തട്ടി

evisionnews

കാഞ്ഞങ്ങാട് (www.evisionnews.in): കാഞ്ഞങ്ങാട് നഗരത്തില്‍ ടാറിംഗിന് മുകളില്‍ ടാറിംഗ് നടത്തി കോടികള്‍ ലാഭമുണ്ടാക്കാന്‍ കരുക്കള്‍ നീക്കിയ കെ.എസ്.ടി.പി കരാറുകാര്‍ റോഡുവക്കിലെ മരങ്ങള്‍ മുറിക്കുന്നതിലും വന്‍ അഴിമതി നടത്തിയതായി പരിസ്ഥിതി സംഘടനകള്‍ ആരോപിക്കുന്നു. 

കെ.എസ്.ടി.പി റോഡ് വികസനത്തിന്റെ ഭാഗമായി കാസര്‍കോട് കാഞ്ഞങ്ങാട് സംസ്ഥാന പാതയോരത്തെ 28 മരങ്ങള്‍ മാത്രം മുറിക്കാനാണ് സാമൂഹിക വനവല്‍ക്കരണ വകുപ്പ് അനുമതി നല്‍കിയത്. എന്നാല്‍ പാതയോരത്തെ 747 മരങ്ങള്‍ കെ.എസ്.ടി.പി കരാറുകാര്‍ മുറിച്ച് കടത്തി വന്‍ മരം കൊള്ള നടത്തിയതായി തെളിവുകള്‍ പുറത്തുവന്നു. പരിസ്ഥിതി പ്രവര്‍ത്തകന്‍ വി.കെ വിനയന്‍ വിവരാവകാശ നിയമപ്രകാരം ശേഖരിച്ച രേഖയിലാണ് ഞെട്ടിക്കുന്ന മരം കുംഭകോണം വെളിച്ചത്തായത്.

ഓരോ മരവും മുറിച്ച് അതിന്റെ നീളവും വീതിയും അളന്ന് തിട്ടപ്പെടുത്തി രേഖപ്പെടുത്തണം. ഓരോ മരങ്ങളും എത്ര കഷ്ണങ്ങളാക്കിയെന്ന വിവരവും രേഖപ്പെടുത്തണം. ഇക്കാര്യം വനം വകുപ്പിനെ അറിയിക്കണം. എന്നാല്‍ മരം മുറിച്ച കരാറുകാര്‍ ഇക്കാര്യങ്ങളൊന്നും രേഖപ്പെടുത്തിയില്ല.


Keywords: Kasaragod-news-kand-kstp

Post a Comment

0 Comments

Top Post Ad

Below Post Ad