Type Here to Get Search Results !

Bottom Ad

രാഹുലിന്റെ സാന്നിധ്യത്തില്‍ കെപിസിസി എക്‌സിക്യൂട്ടീവ് യോഗം തുടങ്ങി


തിരുവനന്തപുരം (www.evisionnews.in): എഐസിസി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ കെപിസിസി എക്‌സിക്യൂട്ടീവ് യോഗം തുടങ്ങി. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് യോഗം.

തെരഞ്ഞെടുപ്പില്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് ജനരക്ഷായാത്രയുടെ സമാപന സമ്മേളനത്തില്‍ രാഹുല്‍ഗാന്ധി ആഹ്വാനം ചെയ്തിരുന്നു. ഇതേ നിലപാടില്‍ ഊന്നിയുളള പ്രസംഗമായിരിക്കും കെപിസിസി യോഗത്തിലും രാഹുല്‍ നടത്തുക. ഇതിന് ശേഷം ഡിസിസി പ്രസിഡന്റുമാരായും പോഷകസംഘടനാ ഭാരവാഹികളായും രാഹുല്‍ ചര്‍ച്ച നടത്തും.

ഉച്ചക്ക് ശേഷം കൊച്ചിയിലേക്ക് പോകുന്ന രാഹുല്‍ സ്റ്റാര്‍ട്ടപ്പ് വില്ലേജ് സന്ദര്‍ശിക്കും. അങ്കമാലിയില്‍ നടക്കുന്ന എന്‍എസ്‌യു ദേശീയ എക്‌സിക്യുട്ടീവ് യോഗത്തില്‍ പങ്കെടുത്ത ശേഷം വൈകിട്ടോടെ രാഹുല്‍ ദില്ലിയിലേക്ക് തിരിക്കും.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad