Type Here to Get Search Results !

Bottom Ad

സ്‌നേഹ സ്പര്‍ശമായി വീണ്ടും അബൂദാബി കെ.എം.സി.സി: സുലൈഖയുടെ വീടിനുള്ള കല്ലുകള്‍ കാസര്‍കോട് മുന്‍സിപ്പല്‍ കമ്മറ്റി നല്‍കും

evusuinnews

അബൂദാബി (www.evisionnews.in): അബൂദാബിയില്‍ നിന്ന് വീണ്ടും സാന്ത്വനത്തിന്റെ നല്ല വാര്‍ത്ത. ജീവകാരുണ്യ രംഗത്ത് പുതിയ മാതൃക സൃഷ്ടിച്ച് മുന്നേറുന്ന അബൂദാബിയിലെ കാസര്‍കോട് മുന്‍സിപ്പല്‍ കമ്മറ്റിയാണ് ചെങ്കള പഞ്ചായത്ത് പുളിന്റടിയിലെ സുലൈഖയുടെ കുടുംബത്തിന് വീട് കെട്ടാന്‍ 3000 കല്ലുകള്‍ നല്‍കാന്‍ മുന്നോട്ട് വന്നിരിക്കുന്നത്. ഷീറ്റ് പാകിയ മേല്‍ക്കൂരയുള്ള ഇരുട്ട്മുറിയിലെ സുലൈഖയുടെയും കുടുംബത്തിന്റെയും ദുരിതജീവിതം ഇവിഷന്‍ ന്യൂസ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ഒരു ദിവസം കൊണ്ടാണ് കല്ലിന് ആവശ്യമായ തുക കമ്മറ്റി സ്വരൂപിച്ചത്. 

കാസര്‍കോട് മണ്ഡലത്തിന് കീഴിലുള്ള അബൂദാബി കെ.എം.സി.സി യുടെ വിവിധ ഘടകങ്ങള്‍ സമാനതകളില്ലാത്ത കാരുണ്യപ്രവര്‍ത്തനങ്ങളുമായാണ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. ഈ മാസം ആദ്യം ഇവിഷന്‍ തന്നെ പ്രസിദ്ധീകരിച്ച മൊഗ്രാല്‍ പുത്തൂര്‍ ക്വാര്‍ട്ടേഴ്‌സിലെ സിറാജിന്റെ ദയനീയാവസ്ഥ കണ്ടറിഞ്ഞ കാസര്‍കോട് മണ്ഡലം കമ്മറ്റി 4000 കല്ലുകളും ചെങ്കള പഞ്ചായത്ത് കമ്മറ്റി 100 ചാക്ക് സിമന്റും വീട് നിര്‍മാണത്തിന് സംഭാവന ചെയ്തിരുന്നു.

സമീര്‍ തായലങ്ങാടി പ്രസിഡണ്ടും ഷരീഫ് തുരുത്തി ജനറല്‍ സെക്രട്ടറിയും ഖാസിം ബെദിര ട്രഷററുമായ കമ്മറ്റിയാണ് മുന്‍സിപ്പല്‍ കമ്മറ്റിക്ക് നേതൃത്വം നല്‍കുന്നത്. ടി.എം.എ തുരുത്തി, മൊയ്തീന്‍ പള്ളിക്കാല്‍ എന്നിവരാണ് ഉപദേശക സമിതി അംഗങ്ങള്‍. നാസര്‍ ബാവിക്കര, റിയാസ് ചാല, ബഷീര്‍ നെല്ലിക്കുന്ന് (വൈസ് പ്രസിഡണ്ടുമാര്‍), ഷിഹാബ് തളങ്കര, ഖലീല്‍, ബിലാല്‍ പള്ളിക്കാല്‍, മുഷ്താഖ് പാടാര്‍ (സെക്രട്ടറിമാര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍.


Keywords: Kasaragod-news-impact-sulaika-kmcc

Post a Comment

0 Comments

Top Post Ad

Below Post Ad