മംഗളൂരു (www.evisionnews.in): ബജ്‌പെ വിമാനത്താവളത്തില്‍ സ്വര്‍ണവുമായി വന്നിറങ്ങിയ യുവാവ് കസ്റ്റംസിന്റെ പിടിയിലായി. കാസര്‍കോട് മുളിയാര്‍ പൊവ്വലിലെ റഫീഖാണ് (33) പിടിയിലായത്. ടൈഗര്‍ ബാം മരുന്ന് കുപ്പിയുടെ അടപ്പിനുള്ളിലും ഓട്‌സ് ടിന്നിലും തകിടുകളാക്കി ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 233.87 ഗ്രാം സ്വര്‍ണം ഇയാളില്‍ നിന്നും പിടിച്ചെടുത്തു. 6.4 ലക്ഷം രൂപ വിലമതിക്കുമിതിന്. ഞായറാഴ്ച പുലര്‍ച്ചെ ജെറ്റ് എയര്‍വേയ്‌സ് വിമാനത്തില്‍ ദുബൈയില്‍ നിന്നെത്തിയതായിരുന്നു റഫീഖ്. സംഭവത്തില്‍ കസ്റ്റംസ് കേസെടുത്തു.
Keywords: Kasaragod-manglore-news-ga;,;maa
Post a Comment
0 Comments